എല്ലാ പ്രായത്തിലുള്ള വരും ഒരുപോലെ നേരിടുന്ന സാധാരണ അസുഖമാണ് മുട്ടുവേദന. ചെറിയ കാൽമുട്ട് വേദനകൾ പലരും സ്വയം ചികിത്സയിലൂടെ ആണ് പരിഹരിക്കുന്നത്. എന്നാൽ ചിലത് നിസ്സാരമായി കണക്കാക്കാൻ സാധിക്കില്ല. സന്ധിവാതം, ചില പരിക്കിന്റെ ഫലമായി, അണുബാധ തുടങ്ങിയവയാണ് മുട്ടുവേദനയുടെ പ്രധാന കാരണങ്ങൾ. കാൽമുട്ടിൽ ഉണ്ടാകുന്ന വീക്കം, കാഠിന്യം, ചുവപ്പുനിറം, ചൂട്.
ബലഹീനത, ലോക്കിംഗ്, അസ്ഥിരത, പോപ്പിംഗ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മുട്ടുവേദന അനുഭവപ്പെടുമ്പോൾ കാൽമുട്ടിന് ഭാരം താങ്ങാൻ കഴിയാതെ വരുന്നു, മുട്ടിൽ നീര് വരിക, കാൽമുട്ടിന് ഉറപ്പില്ലാത്തതായി തോന്നുക, കാൽമുട്ട് പൂർണ്ണമായും നീട്ടാനോ വളക്കാനോ കഴിയാതെ വരിക, കാലിൽ വൈകല്യം ഉണ്ടാവുക തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
കാൽമുട്ടിന്റെ ജോയിന്റിനെ ചുറ്റിപ്പറ്റിയുള്ള അസ്ഥി ബന്ധങ്ങൾ, തരുണാസ്തി, ടെന്റോണുകൾ ഇവയെല്ലാം കാൽമുട്ടിന് പരിക്കേൽപ്പിക്കുന്നു. വേദന ഉണ്ടാവാൻ പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അമിതഭാരം. അമിതവണ്ണം ഉള്ളവരിൽ കാൽമുട്ടിന്റെ സന്ധികളിൽ സമ്മർദ്ദം വർദ്ധിക്കുന്നു . നടക്കുമ്പോൾ അല്ലെങ്കിൽ നടക്കുമ്പോൾ പടികൾ കയറുമ്പോൾ എല്ലാം ഇത് ഉണ്ടാവാം.
മുൻപ് കാൽമുട്ടിൽ പരിക്കേറ്റവർക്ക് വേദന ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അമിതമായ ചലനങ്ങൾ ഉൾപ്പെടുന്ന ചില കായിക വിനോദങ്ങൾ കാൽമുട്ടിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ശാരീരിക പരിശോധനയിലൂടെ രോഗം നിർണയിക്കാൻ സാധിക്കും. അണുബാധയോ വീക്കമോ ഉണ്ടെങ്കിൽ രക്ത പരിശോധനയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കും. വളരെ എളുപ്പത്തിൽ മുട്ടുവേദന അകറ്റാനുള്ള പ്രതിവിധിയാണ് ജനിക്കുലാർ നേർവ് ട്രീറ്റ്മെൻറ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.