നമ്മൾ പലപ്പോഴും കേൾക്കുന്ന ഒന്നാണ് ഇ എസ് ആർ. പനിയെ തുടർന്ന് ഡോക്ടർമാർ രക്തം പരിശോധനയ്ക്ക് പറയുമ്പോൾ അതിലെ ഏറ്റവും പ്രധാനമായ ഒന്നാണ് ഇ എസ് ആർ വാല്യൂ. ഇത് കൂടുതലായാൽ ആരോഗ്യത്തിന് നല്ലതല്ല. ഇ എസ് ആർ എന്നാൽ എരിത്രോസൈറ്റ് സെഡിമെന്റേഷൻ റേറ്റ് എന്നാണ് അർത്ഥം. രക്താണുക്കളെ ഒരു ഗ്ലാസ് ട്യൂബിൽ ഇട്ടു വെച്ചാൽ അവ എത്രത്തോളം വേഗത്തിൽ അടിയും.
എന്നതിൻറെ വാല്യുവാണ് ഇത്. ഇഎസ്ആർ കൂടുന്നതിന്റെ പ്രധാന കാരണം ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടാണ്. ചില പ്രത്യേക പ്രോട്ടീനുകളുടെ സാന്നിധ്യമാണ് ഇ എസ് ആർ വാല്യൂ കൂടുന്നതിന് കാരണമാകുന്നത്. രക്തകോശങ്ങളിൽ അടിയുന്ന ഇത്തരം പ്രോട്ടീനുകൾ ആണ് ഇത് പെട്ടെന്ന് താഴെ അടിയാൻ കാരണമാകുന്നത്. ഈ പ്രോട്ടീനുകൾ ശരീരത്തിൽ ഇൻഫ്ളമേഷൻ ഉണ്ടാക്കുന്നതിന് കാരണമാകും.
ഒരു പുരുഷൻറെ പ്രായത്തിന്റെ ഏകദേശം പകുതി ആയിരിക്കും അവരുടെ ഇ എസ് ആർ വാല്യൂ. സ്ത്രീകൾക്ക് അവരുടെ പ്രായത്തിന്റെ പകുതിയേക്കാൾ അല്പം കൂടുതൽ ആയിരിക്കും വാല്യൂ. ഗർഭകാലം, പ്രസവകാലം, ആർത്തവ കാലം തുടങ്ങിയവയെല്ലാം ഇ എസ് ആർ വാല്യൂ കൂടുന്നതിന് കാരണമാകും. വൈറൽ ഫീവർ ഉള്ളവരിൽ ഇത് കൂടുതലായിരിക്കും. അണുബാധയുള്ള സമയങ്ങളിൽ ശരീരത്തിൽ ഏതെങ്കിലും.
ഭാഗത്ത് മുറിവ് ഉണ്ടെങ്കിൽ ഇ എസ് ആർ വാല്യൂ കൂടുതൽ ആയിരിക്കും, ഇതു മാറിയാൽ എന്ന് തോതിൽ എത്തും. സ്ഥിരമായി ഇ എസ് ആർ കൂടുതലാണെങ്കിൽ മറ്റുപല രോഗങ്ങളുടെയും കാരണമാവാം. വൃക്കരോഗം, തൈറോയ്ഡ്, അമിതവണ്ണം, ക്യാൻസർ, സന്ധിവാതം തുടങ്ങിയവയ്ക്ക് ഈ എസ് ആർ സ്ഥിരമായി കൂടുതലായിരിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.