പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഒരു സൗന്ദര്യ പ്രശ്നമായിരുന്നു നര എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇത് സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. അകാലനര മാറ്റുന്നതിന് പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മുടി നരക്കുന്നത് പലരുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരമ്പര്യം, പോഷകാഹാര കുറവ്, ജനിതക കാരണങ്ങൾ .
തുടങ്ങിയവയെ എല്ലാമാണ് മുടി നരക്കാനുള്ള പ്രധാന കാരണങ്ങൾ. പാരമ്പര്യ നര മാറ്റുന്നതിന് കുറച്ചു ബുദ്ധിമുട്ടാണ് എന്നാൽ മുടി നരക്കുന്നതിന്റെ വേഗത കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ദിവസവും കഴിക്കുന്ന ഭക്ഷണക്രമത്തിൽ ആവശ്യത്തിനുള്ള പോഷകാഹാകാരങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി നരയ്ക്കാനുള്ള സാധ്യത ഏറെയാണ്.
ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടിയിൽ നര വരാതിരിക്കാൻ സഹായിക്കും. മുടി നന്നായി പരിപാലിച്ചാൽ മാത്രമേ മുടിയുടെ ആരോഗ്യത്തെ നിലനിർത്തി കൊണ്ടുപോവാൻ സാധിക്കുകയുള്ളൂ. അകാലനര ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് കെമിക്കലുകളുടെ ഉപയോഗം. ദിവസേന നമ്മൾ ഉപയോഗിക്കുന്ന ഷാംപൂവിൽ തന്നെ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു.
ചില ഉൽപ്പന്നങ്ങളുടെ ഉപയോഗം മുടിയുടെ നിറത്തെ വ്യത്യാസപ്പെടുത്തുന്നു. അത്തരം ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും അവ ഉപേക്ഷിക്കുക. തിരക്കേറിയ ജീവിതത്തിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം മുടി നരയ്ക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. മുടി നരച്ചതിനു ശേഷം കറുപ്പിക്കുന്നതിനേക്കാളും മുടിയിൽ നര വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.