ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രായഭേദമന്യേ ചെറുപ്പക്കാരിലും കുട്ടികളിലും മധ്യവയസ്കരിലും ഇത് കണ്ടുവരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാത്ത വിധം വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഈ അളവിലെ ഏറ്റ കുറച്ചിലുകൾ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു.
പ്രമേഹ രോഗികൾക്ക് ഉൽക്കണ്ഠയും വിഷാദവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇതിൻറെ ഫലമായി ജീവിതനിലവാരം തന്നെ കുറയുന്നു. അസ്വസ്ഥത, പിരിമുറുക്കം, കുറഞ്ഞ ശാരീരിക ഊർജ്ജം, ക്ഷീണം , ആശയക്കുഴപ്പം, പരിഭ്രമം, കൂടുതൽ വിശപ്പ്, അമിതമായി വിയർക്കുക ഇവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. അമിതഭാരം, പാരമ്പര്യം, ജനിതക കാരണങ്ങൾ തുടങ്ങിയവയെല്ലാം.
പ്രമേഹം വരുന്നതിന് കാരണമാകുന്നു. പാരമ്പര്യമായി അച്ഛനോ അമ്മയ്ക്കോ ഈ രോഗം ഉണ്ടെങ്കിൽ മക്കൾക്ക് ഇത് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഇത് മുന്നിൽകണ്ട് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ രോഗം തടയാൻ സാധിക്കും. ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം ഉള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാകുന്നു.
ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവും ഒരു പരിധി വരെ ഈ രോഗം വരാതെ സഹായിക്കും.
പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ നിയന്ത്രിക്കുക. പോഷകസമൃദ്ധമായ സമീകൃത ആഹാരം പിന്തുടരുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. ഭക്ഷണ ക്രമീകരണത്തിന്റെ ഒപ്പം തന്നെ ചിട്ടയായ വ്യായാമവും ജീവിതത്തിൻറെ ഭാഗമാക്കുക. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.