അടുക്കളയിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒന്നാണ് വെളുത്തുള്ളി. ഒട്ടേറെ ആരോഗ്യഗുണങ്ങളാൽ ആണ് ഈ ഭക്ഷ്യവസ്തു. ഒട്ടുമിക്ക ഭക്ഷണങ്ങളിലും നമ്മൾ ചേർക്കാറുള്ള വെളുത്തുള്ളിയുടെ ഗുണങ്ങൾ കേട്ടാൽ പലരും ഞെട്ടിപ്പോകും. ചുമ ജലദോഷം എന്നിവയെ അകറ്റാൻ വെളുത്തുള്ളിക്ക് സാധിക്കും. ഇത് ചതച്ച് വെറും വയറ്റിൽ കഴിക്കുന്നത് കുട്ടികൾക്ക് ചുമയും ജലദോഷവും വേഗത്തിൽ മാറുന്നതിന്.
സഹായകമാകും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം ശരീരത്തിൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്. ചീത്ത കൊളസ്ട്രോളിന്റെഅളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദം ഉള്ള രോഗികൾ ദിവസവും വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. ഭക്ഷണങ്ങളിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കും. ഇത് പച്ചയായി കഴിക്കുന്നത് വിരശല്യം ഒഴിവാക്കാൻ നല്ലതാണ്. ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ വെളുത്തുള്ളി സഹായകമാകും. ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിച്ചു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി മൈക്രോബയാൽ ഗുണങ്ങൾ വിവിധ അണുബാധകൾക്കെതിരെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ് മുഖക്കുരു തടയാനും പാടുകൾ കുറയ്ക്കാനും നല്ലതാണ്. സോറിയോസിസ് പോലുള്ള ചർമ്മ രോഗങ്ങൾക്ക് വെളുത്തുള്ളിയുടെ നീര് പുരട്ടുന്നത് വളരെ അധികം ഗുണം ചെയ്യും. വെളുത്തുള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.