പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അസിഡിറ്റി. ചിലർക്ക് ഭക്ഷണം കഴിക്കുന്നതിനു മുൻപ് നെഞ്ചിരിച്ചൽ , വയറെരിച്ചാൽ എന്നീ ലക്ഷണങ്ങൾ കാണാറുണ്ട് ഇവയെല്ലാം അസിഡിറ്റി മൂലം ഉണ്ടാകുന്നവയാണ് . എന്നാൽ ചിലർക്ക് ഭക്ഷണം കഴിച്ചതിനുശേഷം ആണ് ഈ ലക്ഷണങ്ങൾ കാണുന്നത്, ഇതിന്റെയും കാരണം അസിഡിറ്റി തന്നെ.
പലരും വളരെ നിസ്സാരമായി കണക്കാക്കുന്ന ഈ രോഗം ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ജീവിതരീതിയിലെ തെറ്റായ മാറ്റങ്ങളാണ് ഇത് പ്രായഭേദം എന്നെ എല്ലാവരെയും അലട്ടിക്കൊണ്ടിരിക്കുന്നത്. ഓക്കാനം, ഛർദി, വയറുവേദന, കീഴ്വായു, നെഞ്ചിരിച്ചൽ, ഏമ്പക്കം തുടങ്ങിയവയെല്ലാം അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നു.
എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. പുതുതലമുറ ഏറെ ഇഷ്ടപ്പെടുന്ന ഫാസ്റ്റ് ഫുഡുകൾ അസിഡിറ്റി ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാകുന്നു. ഗ്യാസിന്റെ പ്രശ്നമുള്ളവർ ആസിഡ് അടങ്ങിയ നാരങ്ങ ഓറഞ്ച് തുടങ്ങിയ പഴങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. ആമാശയത്തിലെ നല്ല ബാക്ടീരിയകളാണ് ദഹനപ്രക്രിയ കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നത് അതുകൊണ്ടുതന്നെ ഈ ബാക്ടീരിയകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് .
പ്രോബയോട്ടിക്ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഭക്ഷണം കഴിച്ചോ ഉടനെ യുള്ള ഉറക്കവും അസിഡിറ്റിക്ക് കാരണമാകുന്നു. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന് പ്രാധാന്യം നൽകുക. എല്ലാദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ അസിഡിറ്റി നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നത് ദഹനപ്രക്രിയ എളുപ്പത്തിൽ നടക്കുവാൻ സഹായകമാകും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.