വയറിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ പലർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. അസിഡിറ്റി, വയർ ചീർക്കുക, ചർദ്ദി, ഓക്കാനം, ഭക്ഷണത്തിനോടുള്ള വെറുപ്പ്, മലബന്ധം, വയറിളക്കം, വിശപ്പില്ലായ്മ ഇവയെല്ലാമാണ് പ്രധാന പ്രശ്നങ്ങൾ. ഇതിനെല്ലാം കാരണം ആമാശയെ രോഗങ്ങളാണ്. ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി അഥവാ ഗ്യാസ്.
ചിലർക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന ഏമ്പക്കം ദഹനക്കേടിന്റെ സൂചനയാണ്. ആമാശയത്തിന്റെ ആരോഗ്യം കുറയുന്നു എന്നതിൻറെ തെളിവുകളാണ് ഇവയെല്ലാം. നാവിന് മുകളിലായി വെള്ള പാളി കാണപ്പെടുന്നുവെങ്കിൽ ആശയത്തിന്റെ ആരോഗ്യം മോശമാകുന്നു എന്നാണ്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മലബന്ധം, അതുപോലെതന്നെ വയറിളക്കം , ചിലർക്ക് ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റിൽ പോവാൻ തോന്നുന്നതും എല്ലാം.
ആശയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ദഹനം മെച്ചപ്പെടുത്തുവാനും ആമാശയത്തെ ആരോഗ്യമുള്ളതായി മാറ്റുവാനും ആഹാര ശീലത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് ആവശ്യമുള്ളത്ര ഭക്ഷണം മാത്രം കഴിക്കുക, ഭക്ഷണവും വെള്ളവും കൃത്യമായ അളവിൽ എത്തുന്ന രീതിയിൽ മാത്രം കഴിക്കുക. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കുക.
ചിലർക്ക് വിഷമം വരുമ്പോഴും അമിതമായി മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോഴും ഭക്ഷണം വാരിവലിച്ചു കഴിക്കാറുണ്ട്. ഇവയെല്ലാം ആമാശയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. എരിവ് പുളി മസാല എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ആഹാരം കഴിച്ചു ഉടനെയുള്ള ഉറക്കം ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. ഈ പ്രശ്നങ്ങൾ തുടർന്നു പോയാൽ മറ്റുപല രോഗങ്ങൾക്കും കാരണമാകും