അസ്ഥിക്ഷയം, അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ…

ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഓസ്റ്റിയോ പോറോസിസ് അഥവാ അസ്ഥിക്ഷയം. നിശബ്ദ കൊലയാളി എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എല്ലുകൾ ദുർബലമായി ക്ഷയിക്കുന്ന അവസ്ഥയാണിത്. വളരെ പതുക്കെ നടക്കുന്ന ഈ പ്രക്രിയ എല്ലുകളുടെ തേയ്മാനത്തിനും ബലക്ഷയത്തിനും പൊട്ടലിനും കാരണമാകുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി.

കാണുന്നത്. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവ് കുറയുകയും ഇത് അസ്ഥിയുടെ കട്ടി കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇടുപ്പ്, നട്ടെല്ല്, കൈക്കുഴ എന്നീ ഭാഗങ്ങളിലാണ് കൂടുതലായും ഈ രോഗം വേദനയുണ്ടാക്കുന്നത്. പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ ആരോഗ്യ പ്രശ്നം ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും ഉണ്ട്.

ഇതിനുള്ള പ്രധാന കാരണം ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ്. പോഷകക്കുറവ്, അമിതഭാരം, ചില മരുന്നുകൾ, ജനിതക കാരണങ്ങൾ തുടങ്ങിയവയെല്ലാം ഈ രോഗത്തിലേക്ക് നയിക്കുന്നു. ഭക്ഷണത്തിൽ ഉണ്ടാകുന്ന കാൽസ്യത്തിന്റെയും വിറ്റാമിൻ ഡി യുടെയും അഭാവം എല്ലുകളുടെ ബലം കുറയുന്നതിന് കാരണമാകുന്നു. പാൽ, തൈര് , സോയാബീൻ, ബീൻസ്, ബദാം , മത്സ്യം, ഇലക്കറികൾ എന്നിവയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യം ആണ്.

അനാരോഗ്യകരമായ ഭക്ഷണരീതി ഈ രോഗം ഉൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകുന്നു. പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവരിലും ഈ രോഗം എളുപ്പത്തിൽ ബാധിക്കാം. ചില മരുന്നുകളുടെ ഉപയോഗവും സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗവും ഓസ്റ്റിയോ പൊറോസിസ് എന്ന ഈ രോഗം ബാധിക്കുവാൻ കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലത്തിനോടൊപ്പം ചിട്ടയായ വ്യായാമവും ജീവിതത്തിൻറെ ഭാഗമാക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *