ശരീരത്തിൽ ആവശ്യത്തിന് അധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി. ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊർജ്ജം കൂടുതലും നാം ഉപയോഗിക്കുന്ന ഊർജ്ജം കുറവുമായാൽ അത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ആവശ്യത്തിലേറെ ആഹാരം കഴിച്ച് ചിട്ടയായി വ്യായാമം ചെയ്യാതിരിക്കുമ്പോൾ ഇത് സംഭവിക്കുന്നു. അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങളാണ് നിയന്ത്രിക്കേണ്ടത്.
വിശപ്പിനെ പെട്ടെന്ന് ഇല്ലാതാക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയും വിശപ്പുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യണം. ഭക്ഷണം ക്രമീകരിച്ചത് കൊണ്ടുമാത്രം അമിതഭാരം കുറയുന്നില്ല ഇതിനോടൊപ്പം തന്നെ ദൈനംദിന ജീവിതത്തിൽ കുറച്ചുസമയം വ്യായാമത്തിനും നൽകേണ്ടതുണ്ട്. തെറ്റായ ഭക്ഷണരീതിയും വ്യായാമ കുറവും ആണ് ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രധാന കാരണം.
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ അത് രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്നു ഇതു ഹൃദ്രോഗങ്ങൾക്ക് കാരണമാകും. അറ്റാക്ക്, സ്ട്രോക്ക് എന്നീ രോഗാവസ്ഥയ്ക്കുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് അമിതവണ്ണം ആണ്. കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, സന്ധിവാതം, പ്രമേഹം, കൊളസ്ട്രോൾ , ഉയർന്ന രക്തസമ്മർദ്ദം എന്നിവക്കെല്ലാം പ്രധാന കാരണം ശരീരത്തിന്റെ അമിതഭാരമാണ്. പ്രായമായവരിൽ മാത്രം കണ്ടുവെന്നിരുന്ന പല രോഗങ്ങളും കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇടയിൽ സാധാരണയായി മാറിയിരിക്കുന്നു.
ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങൾ അമിത ഭാരത്തിലേക്ക് നയിക്കുകയും അവയെല്ലാം മാരകരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു പാനീയം അമിതഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിനായി ചീര, ചെറുനാരങ്ങ, ഇഞ്ചി എന്നിവ നന്നായി അരച്ചെടുത്ത് അല്പം വെള്ളവും ചേർത്ത് ജ്യൂസ് രൂപത്തിൽ ആക്കുക. ഇത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പൊണ്ണത്തടി എളുപ്പത്തിൽ കുറഞ്ഞു കിട്ടും. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.