ഈ ചെടി എവിടെ കണ്ടാലും പിഴുത് കളയരുത്… ഇതിൻറെ ഔഷധഗുണങ്ങൾ പലരെയും ഞെട്ടിക്കും…

പാടത്തും പറമ്പുകളിലും വീടിൻറെ പരിസരങ്ങളിലും കൂടുതലായി കാണപ്പെടുന്ന ഒരു ചെടിയാണ് ചൊറിയണം. ഇതിനെ കൊടുത്തുവ, കടിയൻ തുമ്പ, എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഇതിൻറെ ഇലകൾ സ്പർശിച്ചാൽ ചൊറിച്ചിൽ ഉണ്ടാവും എന്നാൽ ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഈ ചെടി. പലരും പിഴുത് കളയുന്ന ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോവും.

ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്ത് ലിവർ ,കിഡ്നി എന്നീ അവയവങ്ങളെ ശുദ്ധീകരിക്കാൻസഹായിക്കുന്നു. രക്തദൂഷ്യം മൂലം പല ആരോഗ്യ ചർമ്മ പ്രശ്നങ്ങൾ നേരിടുന്നവർ നമുക്കിടയിൽ ഉണ്ട് അതിന് നല്ലൊരു പരിഹാരമായി ഈ ചെടി രക്തശുദ്ധി വരുത്തുന്നതിന് ഏറെഗുണം ചെയ്യും. കാൽസ്യം ധാരാളം അടങ്ങിയ ചൊറിയണത്തിന്റെ ഇലകൾ എല്ലിന് ബലം ലഭിക്കുന്നതിനും എല്ല് തേയ്മാനം .

സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാകുന്നു. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച പോലുള്ള പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. പ്രമേഹ രോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനായി പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് നിയന്ത്രിക്കുകയും ഹൃദയാരോഗ്യം.

മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ ഒരു പരിധിവരെ ഈ സസ്യത്തിന് ആവും. സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഈ സസ്യം. ഗ്യാസ് അസിഡിറ്റി ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പൂർണമായി അകറ്റുന്നതിന് ചൊറിയണം സഹായകമാകുന്നു. യൂറിനറി ഇൻഫെക്ഷൻ, കിഡ്നി സ്റ്റോൺ എന്നിവയ്ക്കെല്ലാം നല്ലൊരു പരിഹാരം കൂടിയാണ് ചൊറിയണം എന്ന ഈ ഔഷധസസ്യം. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *