സന്ധിവാതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആമവാതം. ചെറു ലക്ഷണങ്ങളിലൂടെ തുടങ്ങുന്ന ഈ രോഗാവസ്ഥ ഇടയ്ക്കിടെ വന്നും പോയും സാന്നിധ്യം അറിയിക്കും. സാധാരണയായി ആമവാതം ശരീരത്തിൻറെ ഇരുവശങ്ങളിലും ആയാണ് വന്ന് പോവുക. പലപ്പോഴും ഈ രോഗം വരുമ്പോൾ ഉണ്ടാകുന്നത് വ്യത്യസ്ത ലക്ഷണങ്ങളാണ്. ഏറ്റവും ആദ്യം കാണപ്പെടുന്ന ഒരു ലക്ഷണമാണ് തളർച്ച.
ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം ഈ ലക്ഷണം ഉണ്ടാകും. വാതത്തിന്റെ അടുത്ത പ്രധാനപ്പെട്ട ലക്ഷണമാണ് മരവിപ്പ്. രാവിലെ എഴുന്നേറ്റ ഉടനെ ആണ് ഇത് പലപ്പോഴും അനുഭവപ്പെടുക. ചില വ്യക്തികളിൽ ഇത് നിമിഷങ്ങൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ എന്നാൽ ചിലരിൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഒന്നോ അതിലധികമോ സന്ധികളിൽ മരവിപ്പ് അനുഭവപ്പെടും, സാധാരണയായി.
കൈകളിലെസന്ധികളിലാണ് മരവിപ്പ് ഉണ്ടാവുക.കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെ ഇരിക്കുമ്പോഴോ സന്ധിവേദന അനുഭവപ്പെടാം, തുടക്കത്തിൽ വിരലുകളിലും കൈക്കുഴലുകളിലും ആണ് വേദനഉണ്ടാവുന്നത്. എന്നാൽ പിന്നീട് ഇത് കാൽമുട്ട് കാൽപ്പാദം കണങ്കാൽ എന്നിവിടങ്ങളിൽ വേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. ആമവാതത്തിന്റെ അടുത്ത ലക്ഷണമായി കണക്കാക്കാൻ പറ്റുന്ന ഒന്നാണ്.
സന്ധികളിലെ വീക്കം. ഇടയ്ക്കിടയ്ക്ക് ഈ വീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ഈ വീക്കം അനുഭവപ്പെടുന്ന ഭാഗത്ത് തൊടുമ്പോൾ ചൂട് ഉണ്ടാവും. സന്ധിവേദനയോടും വീക്കത്തോട് ഒപ്പം പനിയും കൂടെ ഉണ്ടെങ്കിൽ ആമവാതം ആണെന്ന് ഉറപ്പിക്കാം. കുമ്പോൾ കൈകാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നതുപോലെയുള്ള ശബ്ദം ഉണ്ടാവുന്നു, കൂടാതെ വേദന മൂലംകൂടുതൽ ദൂരം സഞ്ചരിക്കാനും സാധിക്കില്ല. ഈ രോഗത്തെപ്പറ്റി കൂടുതൽ അറിയുന്നതിനു വീഡിയോ മുഴുവനായും കാണുക.