തവിട് മാറ്റിയ വെളുത്ത അരിയാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. വെളുത്ത അരി കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ആരോഗ്യത്തിന് ഗുണങ്ങൾ ഒന്നും ഉണ്ടാകുന്നില്ല ദോഷങ്ങൾ മാത്രമാണ് ലഭിക്കുന്നത്. പല ആളുകളുടെയും തെറ്റായ ധാരണയാണ് അരിയെക്കാൾ ഏറ്റവും മികച്ചതാണ് ഗോതമ്പ് എന്ന്. ഭാരം കുറയ്ക്കുന്നതിനും, പ്രമേഹം നിയന്ത്രിക്കുന്നതിനും മിക്കവരും ചെയ്യുന്നത്.
അരി ആഹാരങ്ങൾ ഉപേക്ഷിച്ച് ഗോതമ്പ് കൂടുതലായി ഉപയോഗിക്കുന്നതാണ്. എന്നാൽ അരിയിലും ഗോതമ്പിലും അടങ്ങിയിരിക്കുന്നത് തുല്യ കലോറികൾ തന്നെയാണ്. അവ തമ്മിൽ നേരിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളൂ. നമ്മൾ ഉപയോഗിക്കുന്നത് തവിടുകളുള്ള അരിയാണെങ്കിൽ അതിൽ പലതരത്തിലുള്ള മെച്ചങ്ങൾ ഉണ്ട്. അതിൽ ധാരാളം വൈറ്റമിനുകൾ , നാരുകൾ എന്നിവ ഉണ്ട്.
അരി ഉപേക്ഷിച്ചു ഗോതമ്പിന്റെ ഭക്ഷണങ്ങൾ കഴിക്കുന്നവർ ആണെങ്കിലും മിതമായ. അളവിൽ മാത്രം കഴിക്കുക അല്ലെങ്കിൽ അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഇവയെക്കാൾ ഏറ്റവും നല്ലത് റാഗിയാണ്, ഇതിൽ ധാരാളം കാൽസ്യവും അയണും ഉണ്ട്. എന്നാൽ വെയിറ്റ് കൂടണം എന്ന് ആഗ്രഹിക്കുന്നവർക്കും രക്തം വർദ്ധിക്കണം എന്നുള്ളവർക്കും റാഗി അത്ര ഗുണമല്ല.
ഭാരം കുറയ്ക്കുന്നതിനും പ്രമേഹം പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നതിനും പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഓട്സ്. എന്നാൽ ഇത് ഉപയോഗിക്കുന്ന രീതിയാണ് ഏറ്റവും പ്രധാനം. ഓട്സ് മുഴുവനായും ധാന്യ രൂപത്തിൽ എടുത്തു ഉപയോഗിക്കുന്നതാണ് ഒട്ടനവധി ഗുണങ്ങൾ ലഭിക്കുവാൻ സഹായിക്കുന്നത്. എന്നാൽ ഇവ പൊളിച്ചു ഉപയോഗിക്കുന്നതുകൊണ്ട് വലിയ മെച്ചം ഒന്നുമില്ല. ശരീരത്തിൻറെ ആരോഗ്യത്തിന് ഏതുതരം ഭക്ഷണം തിരഞ്ഞെടുക്കണമെന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.