അക്രമകാരികളായ സസ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഒന്നാണ് ധൃതരാഷ്ട്രപച്ച. ലോകത്തിൽ തന്നെ ഏറ്റവും അക്രമകാരി ഈ സസ്യം തന്നെ. ഇവയെ വേണ്ടവിധത്തിൽ നിയന്ത്രിച്ചില്ലെങ്കിൽ വനങ്ങളുടെയും കാർഷികവിളകളുടെയും നാശത്തിന് ഇവ കാരണമാകുന്നു. വിത്തിലൂടെയാണ് ഈ സസ്യം അതിൻറെ വംശവർദ്ധനവ് നടത്തുന്നത്. വളരെ ചെറിയ വിത്ത് ആയതുകൊണ്ട് തന്നെ അത് കാറ്റിലൂടെ പരാഗണം എളുപ്പമാക്കുന്നു.
കൂടാതെ ചിത്രശലഭം തേനീച്ച എന്നിവ ജീവിവർഗത്തിലൂടെയും ഈ ചെടിയുടെ പരാഗണം നിർവഹിക്കുന്നു. വളരെ ചെറിയ വെളുത്ത പൂക്കളാണ് ഇതിൻറെ ആകർഷണം. ചെടികളെയും മറ്റുവിളകളെയും ഇതിൻറെ വന്യമായ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയണം. വളക്കൂറും ഈർപ്പവും ജൈവ അവശിഷ്ടങ്ങളും നിറഞ്ഞ മണ്ണിൽ ഇത് ഭ്രാന്തമായി വളർന്നു പിടിക്കും.
കൃഷിയിടങ്ങളിലും, പരിസരങ്ങളിലും, പറമ്പുകളിലും എല്ലാം ഇത് വേഗത്തിൽ വ്യാപിക്കുന്നു. ഒരു വിദേശ സസ്യം കേരളത്തിലെ ജൈവവൈവിധ്യത്തിന് കൃഷിക്ക് ഭീഷണി ആകുന്നു. പല രാജ്യങ്ങളിലും ഇത് വളരെയേറെ പ്രശ്നകാരിയായ ഒരു കളയാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും ആണ് ഈ സസ്യത്തിന്റെ ജന്മദേശം.
രണ്ടാം ലോകമഹായുദ്ധകാലത്ത് വ്യോമ താവളങ്ങൾ ശത്രു ദൃഷ്ടിയിൽ നിന്ന് മറച്ചുവെക്കുന്നതിന് ഈ സസ്യത്തെ വളർത്തിയിരുന്നു. എന്നാൽ ഇന്ത്യയിൽ തേയില കൃഷിക്ക് വളരെയധികം ഭീഷണി സൃഷ്ടിക്കുന്ന കളുകളിൽ ഒന്നാണ് ധൃതരാഷ്ട്ര പച്ച. പലയിടങ്ങളിലും പടർന്നു പിടിച്ചിരിക്കുന്ന ഈ സസ്യം ഇനി എവിടെ കണ്ടാലും പിഴുതെറിയുവാൻ ശ്രമിക്കുക. ഒട്ടേറെ ദോഷങ്ങൾക്ക് കാരണമാകുന്ന ചെടി നമുക്കിടയിൽ തന്നെയുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.