വീട് നല്ല വൃത്തിയായി സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. വൃത്തിയാക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് വീട്ടിലെ ബാത്റൂമും കക്കൂസും. അതുകൊണ്ടുതന്നെ ഈ ജോലി ചെയ്യാൻ പലർക്കും മടിയാണ്. പക്ഷേ ചെയ്യാതെ വേറെ നിവർത്തിയില്ലല്ലോ എന്ന് ഓർത്താണ് മിക്കവരും ഇത് ചെയ്യാൻ പുറപ്പെടുക. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണ് നമ്മൾ വൃത്തിയാക്കുന്നത്.
ടോയ്ലറ്റ് വൃത്തിയായി അണുവിമുക്തമായി സൂക്ഷിക്കേണ്ടത് കുടുംബത്തിൻറെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വിലകൂടിയ പലതരത്തിലുള്ള ബാത്റൂം ക്ലീറ്ററുകൾ വാങ്ങി ഉപയോഗിച്ചിട്ടും പലർക്കും വിചാരിച്ച ഫലം ലഭിക്കാറില്ല. അങ്ങനെ ഫലം ലഭിക്കുകയാണെങ്കിൽ അത് വളരെ താൽക്കാലികം ആയിരിക്കും. കക്കൂസിലെ ദുർഗന്ധം അകറ്റി നല്ല വൃത്തിയുള്ള അന്തരീക്ഷം ലഭിക്കുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്.
വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു രീതി നമുക്ക് പരിചയപ്പെടാം. ഇതിനായി ഒരുപിടി അരി എടുക്കാം, ഏതുതരം അരിയാണെങ്കിലും കുഴപ്പമില്ല. ഒരു ബൗളിൽ വേണം എടുക്കുവാൻ. അതിലേക്ക് അല്പം ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കുക ഇവ നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ച് ചെറുനാരങ്ങ നീരോ ഡെറ്റോളോ ഒഴിച്ച് കൊടുക്കാവുന്നതാണ്.
ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു അലുമിനിയം ഫോയിൽ ഉപയോഗിച്ച് മൂടുക. അതിൽ ഒരു ചെറിയ ഓട്ടതുളച്ച് ബാത്റൂമിന് അകത്ത് വയ്ക്കാവുന്നതാണ്. രണ്ടോ മൂന്നോ മാസത്തോളം ബാത്റൂം സുഗന്ധം ആയിരിക്കും. ഇതിൽ ചേർത്തിട്ടുള്ള ബേക്കിംഗ് സോഡാ ദുർഗന്ധം അകറ്റുന്നതിന് വളരെയധികം ഗുണം ചെയ്യും. ഈ രീതി വ്യക്തമായി മനസ്സിലാക്കുവാൻ വീഡിയോ കാണുക.