പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് ഉപ്പൂറ്റി വിണ്ടുകീറുന്നത്. ഇത്തരം പ്രതിസന്ധികൾ പലപ്പോഴും ചർമ്മത്തിന് വില്ലൻ ആകുന്നു. ഏത് കാലാവസ്ഥയിലും ഇത് ഉണ്ടാവാം. പാദങ്ങൾ വിണ്ടുകീറുന്നതിന് പല കാരണങ്ങളുണ്ട് കൂടുതൽ നേരം നിൽക്കുന്നത് ഉപ്പൂറ്റി വിണ്ടുകീറുന്നതിനുള്ള പ്രധാന കാരണമാണ്. കാലിൻറെ ഉപ്പൂറ്റിയിൽ കൂടുതൽ ബലം കൊടുക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നു.
നിലത്തിന്റെ കാഠിന്യവും കാലിൽ വേദന ഉണ്ടാക്കുന്നതിനും വിണ്ടുകീറുന്നതിനുമുള്ള പ്രധാന കാരണമാണ്. അമിതവണ്ണം ഉള്ളവരിൽ ശരീരത്തിൻറെ മുഴുവൻ ബാലൻസും കിട്ടാത്തത് കൊണ്ട് അതു മുഴുവനായി കാലിലേക്ക് കൊടുക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ചില വിറ്റാമിനുകളുടെ അഭാവം, പ്രായം, കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നത്, ചില ചെരുപ്പുകൾ, ശരീരത്തിലെ നിർജലീകരണം തുടങ്ങിയവയെല്ലാം ഉപ്പുറ്റി വിണ്ടുകീറലിന്റെ പ്രധാന കാരണങ്ങളാണ്.
ഇത് മാറ്റുന്നതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി നമുക്ക് പരിചയപ്പെടാം. ഒട്ടനവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങളാൽ സമ്പന്നമായ കറ്റാർവാഴയാണ് നമ്മൾ ഇതിനായി ഉപയോഗിക്കുന്നത്. കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി മുറിച്ച് അരച്ചെടുക്കുക അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് മീഡിയം ഫ്രെയിമിൽ കാച്ചി എടുക്കണം. തുണിയോ അരിപ്പയോ ഉപയോഗിച്ച് ഇത് അരിച്ചെടുക്കാവുന്നതാണ്.
കറ്റാർവാഴ വെളിച്ചെണ്ണ ഇങ്ങനെ തയ്യാറാക്കാം. കുറച്ച് എള്ള് പാലിൽ കുതിർക്കുക അത് ഒരു കിഴിയായി കെട്ടി വിണ്ടുകീറിയ ഭാഗങ്ങളിൽ ഉരച്ചു കൊടുക്കുക. നന്നായി ഉറച്ചതിനു ശേഷം നമ്മൾ തയ്യാറാക്കി വെച്ച കറ്റാർവാഴ എണ്ണ പുരട്ടി കൊടുക്കാവുന്നതാണ്. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറൽ മാറി സൗന്ദര്യമുള്ളതാകാൻ സഹായിക്കും. ഇതിൻറെ ഇരട്ടി ഫലം ലഭിക്കുന്നതിന് തേങ്ങാപ്പാൽ ഉപയോഗിച്ചും എണ്ണ തയ്യാറാക്കാം അത് എങ്ങനെയാണെന്ന് അറിയുന്നതിന് വീഡിയോ കാണുക.