ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മുട്ടുവേദന. കാൽമുട്ടിൽ ഉണ്ടാകുന്ന വേദന, നീർക്കെട്ട്, ഉരയുന്ന ശബ്ദം, കാനും കോണി കയറാനും പ്രയാസം നേരിടുക, നടക്കുമ്പോൾ ബാലൻസ് തെറ്റുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മുട്ടുവേദനയ്ക്കുള്ള കാരണം പലരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അമിതഭാരം, പ്രായം, വ്യായാമക്കുറവ്, മാറിയ ജീവിതശൈലി, എല്ല് തേയ്മാനം, വാതരോഗങ്ങൾ, അപകടങ്ങൾ തുടങ്ങിയവയെല്ലാം ഈ രോഗത്തിലേക്ക് നയിക്കുന്നു.
മുട്ടുവേദന അകറ്റുന്നതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ട് രീതികൾ പരിചയപ്പെടാം. ആദ്യത്തെ രീതി ചെയ്യുന്നതിന് പ്രധാനമായും വേണ്ടത് എരിക്കിന്റെ ഇലയാണ്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് എരിക്ക്. ഇതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു അറിവും ഇല്ല. സന്ധികളിലെ വേദനയും നീർക്കെട്ടും മാറ്റാൻ ഇത് വളരെ ഗുണം ചെയ്യും.
മുറിവുകൾ ഭേദമാകാനും വളരെ നല്ലതാണ്. ഇതിൻറെ ഇലകൾ എടുത്ത്, അടുപ്പ് കല്ലിലോ ഏതെങ്കിലും ഓടിന്റെയോ ടൈലിന്റെയോ കഷണത്തിലോ വച്ച് ഏറ്റെടുത്ത് അതിൽ നിന്നാൽ ഉപ്പൂറ്റി വേദന പമ്പകടക്കും. കൂടാതെ ഈ ചൂടാക്കിയ എരിക്കിന്റെ ഇല വേദനയുള്ള ഭാഗങ്ങളിൽ വച്ചുകൊടുത്താൽ വേദന എളുപ്പത്തിൽ ഇല്ലാതാകും.
മുട്ടുവേദന, കൈകാൽ വേദന, തലവേദന എന്നിങ്ങനെ ഏതുതരം വേദനയാണെങ്കിലും ആ ഭാഗങ്ങളിൽ ചൂടാക്കിയ എരിക്കിന്റെ ഇല വെച്ചുകൊടുത്താൽ മതിയാവും. അടുത്ത രീതി ചെയ്യാൻ ആവശ്യമായത് ചിറ്റാമൃത് എന്ന സസ്യമാണ്. ഏതുതരത്തിലുള്ള വേദനയും അകറ്റുന്നതിന് ഇതുകൊണ്ടൊരു ഔഷധ പാനീയം ഉണ്ടാക്കാം. അത് എങ്ങനെ ഉണ്ടാക്കാം എന്ന് അറിയുന്നതിന് വീഡിയോ കാണുക.