നമ്മുടെ അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത ഒരു ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി. ഭക്ഷണത്തിന് സ്വാദ് നൽകാൻ മാത്രമല്ല പല അസുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക വഴി കൂടിയാണിത്. ആൻറി ഓക്സിഡന്റുകളുടെ കലവറ എന്നാണ് വെളുത്തുള്ളി അറിയപ്പെടുന്നത്. രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ചവച്ചരച്ച് കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി മാറുന്നു.
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്. ഹൃദയാരോഗ്യത്തിന് ദോഷകരമായ ട്രൈഗ്ലിസറൈഡുകൾ നീക്കം ചെയ്യാനും ഇത് ഏറെ നല്ലതാണ്. ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുമ്പോൾ ഒട്ടേറെ രോഗങ്ങൾ വേഗത്തിൽ നമ്മളെ പിടികൂടുന്നു.
എന്നാൽ ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു. അലർജി, ജലദോഷം എന്നിങ്ങനെ പല രോഗങ്ങളും തടഞ്ഞു നിർത്താൻ ഇത് സഹായിക്കും. ശരീരത്തിൽ ട്യൂമറുകൾ വളരുന്നത് തടയാനുള്ള പ്രധാനപ്പെട്ട വഴി കൂടിയാണിത്. ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ചെറുത്തുനിൽക്കാനും വെളുത്തുള്ളിയിലെ അലിസിൻ എന്ന ഘടകത്തിന് സാധിക്കും.
രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു മാർഗം കൂടിയാണ് വെളുത്തുള്ളിയുടെ ഉപയോഗം. രക്ത ക്കുറവ് പരിഹരിക്കുന്നതിനോടൊപ്പം രക്തസഞ്ചാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുറവ് മൂലം ഉണ്ടാകുന്ന അനീമിയ അഥവാ വിളർച്ച എന്ന രോഗത്തിനുള്ള ശാശ്വത പരിഹാരം കൂടിയാണിത്. ഇന്ന് ഒട്ടനവധി പേർ നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം. പൊണ്ണത്തടിയും കുടവയറും വേഗത്തിൽ കുറയ്ക്കാൻ ഭക്ഷണപദാർത്ഥങ്ങളിൽ വെളുത്തുള്ളി പ്രധാന ഘടകം ആക്കി മാറ്റുക. പുള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണൂ.