ആരോഗ്യവും സൗന്ദര്യവും ഉള്ള മുടികൾ മലയാളികളുടെ സ്വപ്നമാണ്. നീണ്ട ഇടതൂർന്ന മുടികൾ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. മുടി വളർച്ച ഏറ്റവും സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന് പ്രധാനമായി ക്ഷമയാണ് പാലിക്കേണ്ടത്. എന്നാൽ പലരും വേഗത്തിൽ മുടി വളരുന്നതിന് വിപണിയിൽ ലഭിക്കുന്ന എണ്ണകളും ക്രീമുകളും ഉപയോഗിക്കാറാണ് പതിവ്.
എന്നാൽ ഇവയൊക്കെ മുടിയുടെ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. മുടി വളരുന്നതിനും മറ്റുപല മുടിയുടെ പ്രശ്നങ്ങൾക്കും ഏറെ നല്ലത് പ്രകൃതിദത്തമായ പ്രതിവിധികളാണ്. ഇതിനായി വീട്ടിൽ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ മാസ്ക് പരിചയപ്പെടാം. ഇത് ഉണ്ടാക്കുന്നതിനായി ഏറ്റവും പ്രധാനമായി വേണ്ടത് ഉലുവയാണ്. ഒരു പാത്രത്തിൽ അല്പം ഉലുവ കുതിർക്കാൻ വയ്ക്കുക.
ഏകദേശം 12 മണിക്കൂറെങ്കിലും ഉലുവ നന്നായി കുതിരണം. അതിനുശേഷം അവ നന്നായി മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഉലുവയിലേക്ക് അല്പം നാരങ്ങാനീര്, രണ്ട് സ്പൂൺ വെളിച്ചെണ്ണ, രണ്ട് ടീസ്പൂൺ തൈര്, വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർത്തി നന്നായി ഇളക്കി യോജിപ്പിക്കുക. വൈറ്റമിൻ ഇ ഓയിൽ ഇല്ലാത്തവർ മുട്ടയുടെ വെള്ള ചേർത്താലും മതിയാവും.
ഈ ഹെയർ മാസ്ക് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇത് വെള്ളത്തിൽ നന്നായി കഴുകി കളയുക. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ എന്നി പ്രശ്നങ്ങൾ പൂർണ്ണമായി അകറ്റാൻ ഈ ഹെയർ മാസ്കിന് സാധിക്കും. വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.