എല്ലുകൾക്കും പല്ലുകൾക്കും ഇരട്ടി ബലം ലഭിക്കുവാൻ നിങ്ങൾ കഴിക്കേണ്ടത് ഇതാണ്…

എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും വളരെ അത്യാവശ്യമായി വേണ്ട ഒരു ഘടകമാണ് കാൽസ്യം. ശരീരത്തിലെ കാൽസ്യത്തിന്റെ പ്രധാന സംഭരണ ഇടമാണ് അസ്ഥികൾ. ആരോഗ്യമുള്ള ശരീരത്തിന് കാൽസ്യം വളരെ പ്രധാനമാണ് അതുകൊണ്ടുതന്നെ ഇതിൻറെ അഭാവം പല രോഗങ്ങൾക്കും കാരണമാകും. എല്ലാ പ്രായത്തിലുള്ളവരുടെയും വളർച്ചയ്ക്ക് കാൽസ്യം വളരെ പ്രധാനമാണ്.

ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ലഭ്യമായി ഇല്ലെങ്കിൽ അത് കുട്ടികളിൽ വളർച്ച മന്ദഗതിയിൽ ആക്കുവാൻ കാരണമാകുന്നു. കൊച്ചുകുട്ടികളിൽ റിക്കറ്റ് എന്ന രോഗത്തിൻറെ പ്രധാന കാരണം കാൽസ്യത്തിന്റെ അഭാവമാണ്. സ്ത്രീകളിലും മുലയൂട്ടുന്ന അമ്മമാരിലും ഇത് ഓസ്റ്റിയോ മലസിയയ്ക് കാരണമാകാം. പ്രായമായവരിൽ ആണെങ്കിൽ ഇത് അസ്ഥിക്ഷയം അഥവാ ഓസിയോ പോറോസിസ് എന്ന് രോഗത്തിലേക്ക് നയിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് മാത്രമല്ല മസിലുകളുടെ പ്രവർത്തനത്തിന്, ഹൃദയത്തിൻറെ മസിലുകൾക്ക്, വൃക്കയുടെ പ്രവർത്തനങ്ങൾക്ക്, തലച്ചോറിന്റെ ആരോഗ്യത്തിന്, മുടിയുടെ വളർച്ചയ്ക്ക് എന്നിങ്ങനെ പല കാര്യങ്ങൾക്കായി കാൽസ്യം ആവശ്യമായി വരുന്നു. ഭക്ഷണത്തിലൂടെയാണ് കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് എന്നാൽ ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലെങ്കിൽ കാൽസ്യം ശരീരത്തിന് ലഭിക്കുകയില്ല.

ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ ഹൃദയത്തിൻറെ പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നു, ഓർമ്മക്കുറവ്, ഉറക്കക്കുറവ്, രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ, വിട്ടു നിൽക്കുന്ന മുടികൊഴിച്ചിൽ തുടങ്ങിയവയെല്ലാമാണ് ശരീരം കാണിച്ചു തരുന്ന സൂചനകൾ. സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ കാൽസ്യം കുറയുവാൻ കാരണമാകും. കാൽസ്യം സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും പാലും പാലുൽപന്നങ്ങളും. ഇതിനോടൊപ്പം തന്നെ വൈറ്റമിൻ ഡി യും മെഗ്നീഷവും ശരീരത്തിന് കാൽസ്യം ലഭിക്കുന്നതിന് വളരെ അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.