ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് ഉപ്പൂറ്റി വേദന.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്. ദീർഘനേരനിന്നു ജോലി ചെയ്യുന്നവരിൽ ഇത് കൂടുതലായും കണ്ടുവരുന്നു.അധിക സമയം അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇത് ഏറെ അനുഭവിക്കുന്നത്. ഇത് ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്. പ്ലാൻഡാർ ഫെഷ്യന്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്.
കുതികാൽ അല്ലെങ്കിൽ ഉപ്പുറ്റി വേദനയുടെ പ്രധാന കാരണം. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന ഉപ്പൂറ്റി അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിൽ ഉണ്ടാകുന്ന വീക്കം ആണ് ഈ രോഗം.ഇത് വളരെ അധികം കുത്തുന്ന വേദനയായിട്ടാണ് നമുക്ക് അനുഭവപ്പെടുക. രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന ഈ വേദന ചലിച്ചു തുടങ്ങുമ്പോൾ കുറയുന്നു.
എന്നാൽ പിന്നീട് കുറേസമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുകയാണെങ്കിൽ വേദന തിരികെ എത്തും. രാവിലെ തന്നെ തുടങ്ങുന്ന ഈ വേദന ഒരു ദിവസത്തെ മുഴുവൻ ജോലികളെയും തകരാറിലാക്കുന്നു. ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ വേദന ഇടവിട്ട് തുടരും. പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ പ്രശ്നം ഇന്ന് എല്ലാവരിലും കണ്ടുവരുന്നു. അമിതഭാരം ഉള്ളവരിൽ ഇത് സർവ്വസാധാരണമായ ഒരു പ്രശ്നമാണ്.
പാദങ്ങളിൽ അമിതമായ ഭാരം ഉണ്ടാവുമ്പോൾ അസ്ഥി ബന്ധങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ഇത് ഉപ്പൂറ്റി വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങാൻ സാധിക്കാതെ വരുമ്പോൾ പാദത്തിന് സമ്മർദ്ദം ഉണ്ടാവുകയും ഉപ്പൂറ്റിയുടെ വേദന വർദ്ധിക്കുന്നതിന് കാരണമാകുന്നു. ചെറിയ വേദനയായി തുടങ്ങി പിന്നീട് സഹിക്കാൻ പറ്റാത്ത വേദനയായി മാറുന്നു. തുടക്കത്തിൽ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് വേദന ശമിപ്പിക്കാൻ സാധിക്കും.ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.