നീളമുള്ള ഇടതുമുടികൾ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന കേശ സംരക്ഷണ മാർഗ്ഗങ്ങളെല്ലാം സ്ത്രീകൾക്ക് വളരെയധികം പ്രധാനപ്പെട്ടവയാണ്. മുടി വളർച്ച എന്നത് സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ പലപ്പോഴും ഇത് വേഗത്തിൽ ആക്കുന്നതിനായി വിപണിയിൽ ലഭിക്കുന്ന ഏതുതര ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ തയ്യാറായവരാണ് മിക്ക ആളുകളും.
ഇവയുടെ അമിത ഉപയോഗം മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഭീഷണിയായി മാറുന്നു. ക്ഷമയോടെ ഇരുന്നാൽ പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യവും സൗന്ദര്യവുമുള്ള മുടി ലഭിക്കും. ഇതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്ക് നമുക്ക് പരിചയപ്പെടാം. ഇതിലെ ഏറ്റവും പ്രധാന ഘടകം ഉലുവയും കറിവേപ്പിലയുമാണ്. വീട്ടിൽ തന്നെ നട്ടുവളർത്തുന്ന കറിവേപ്പിലയാണ് ഏറ്റവും ഉത്തമം.
ഉലുവ തലേദിവസം രാത്രി വെള്ളത്തിലിട്ട് കുതിർക്കുവാൻ വയ്ക്കുക. അടുത്ത ദിവസം കുതിർന്ന ഉലുവയും കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇവ പേസ്റ്റ് രൂപത്തിൽ ആകുമ്പോൾ അതിലേക്ക് അല്പം നാരങ്ങാനീര് ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കേണ്ടതാണ്.
അരമണിക്കൂറിന് ശേഷം കുളിക്കുമ്പോൾ ഇത് കഴുകി കളയുക. ഈ പാക്ക് തുടർച്ചയായി ഉപയോഗിക്കുന്നത് മുടി വളരുന്നതിനും താരൻ അകറ്റുന്നതിനും വളരെയധികം സഹായിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ഹെയർ പാക്ക് എല്ലാവരും ഉപയോഗിച്ചു നോക്കുക. ഇത് തയ്യാറാക്കുന്ന വിധം വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.