എന്നും ചെറുപ്പം ആയിരിക്കുവാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ പ്രായത്തെ ഒരിക്കലും നമുക്ക് പിടിച്ചു നിർത്താൻ ആകില്ല എന്ന സത്യം എല്ലാവർക്കും തിരിച്ചറിയാവുന്നതാണ്. പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും വരകളും. ഇത് ഇല്ലാതാക്കുന്നതിനായി ബ്യൂട്ടിപാർലറുകളിൽ പോയി ചർമ്മത്തിന് ആവശ്യമായ ഫേഷ്യലും ഫെയ്സ് പാക്കും ഒക്കെ ഉപയോഗിക്കുന്നവരുണ്ട്.
കെമിക്കലുകൾ അടങ്ങിയ പല ക്രീമുകളും ലോഷനുകളും ചർമ്മത്തിന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ചുളിവുകളും വരകളും മാറ്റുന്നതിനായി പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും അനുയോജ്യം. ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ എന്നും ചെറുപ്പം ആയിരിക്കുവാൻ സാധിക്കും.
ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, സിങ്ക്, പ്രോട്ടീനുകൾ തുടങ്ങിയ ആൻറി ഏജിങ് ഏജൻറ് കളുടെ ശക്തി കേന്ദ്രമാണ് മുട്ടയുടെ വെള്ള. ഇത് ചർമ്മത്തെ ഇറുക്കിയ ആക്കുകയും ഉറപ്പുള്ളതാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളിൽ നശിപ്പിക്കുന്നതിനും മുട്ട ഏറെ സഹായകമാണ്. കാരറ്റും ഉരുളക്കിഴങ്ങും കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും ചുളിവുകൾ അകറ്റുന്നതിനും സഹായിക്കും.
വിറ്റാമിൻ എ യുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ് ഇത് ചർമ്മത്തിലെ കോളജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു അത് ചർമ്മത്തെ ഇറക്കിയതാക്കുകയും ചുളിവുകൾ മായ്ച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ഉരുളക്കിഴങ്ങ് ഒരു ആൻറി ഏജിങ് പദാർത്ഥമാണ്. മുഖത്ത് കറുത്ത പാടുകൾ വരാതിരിക്കാനായി പുറത്തിറങ്ങുമ്പോൾ സൺസ്ക്രീനുകൾ ഉപയോഗിക്കുക. കെമിക്കലുകൾ അടങ്ങിയ സോപ്പുകളും ക്രീമുകളും മുഖത്ത് ചുളിവ് വരുന്നതിന് കാരണമാകും. അവ മിതമായി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.