അലർജി ജീവിതത്തിൽ നിന്ന് വിട്ടുമാറണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്.. ഒരു ശാശ്വത പരിഹാരം..

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അലർജി.നമ്മുടെ ശരീരം ബാഹ്യമായ പ്രേരക ഘടകങ്ങളോട് അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. പ്രേരക ഘടകങ്ങൾ ആൻറിജനായി പ്രവർത്തിച്ച് നമ്മുടെ ശരീരത്തിലെ ആൻറിബോഡികളുയി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. നമുക്ക് ചുറ്റുമുള്ള ഏതു ഘടകവും ആൻറിജൻ ആവാം.

പൊടി,ചെടികൾ,പൂപ്പൽ,ചെറുപ്രാണികൾ ഇവയാണ് സാധാരണയായി കാണുന്ന ആൻറിജനുകൾ. ഇവയെല്ലാം ബാഹ്യമായ ആന്റിജനുകളാണ്. ശ്വാസനാളിയിലാണ് ഈ ആൻറിജൻ ആൻറി ബോഡി പ്രതികരണം ഉണ്ടാകുന്നത്. അതുമൂലം ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോഴാണ് ശ്വാസകോശ സംബന്ധമായ അലർജി ഉണ്ടാകുന്നത്.ഇത് ആസ്ത്മ വിട്ടുമാറാത്ത ചുമ എന്നിവയിലേക്ക് നയിക്കുന്നു.

മൂക്കടപ്പ്, തുമ്മൽ,കണ്ണ് ചൊറിച്ചിൽ എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. ചില അലർജികൾ ചില കാലത്തു മാത്രമേ കണ്ടുവരുകയുള്ളൂ അതിനെ സീസണൽ അലർജി എന്ന് പറയുന്നു.ഇൻഡോർ അലർജനുകൾ ഔട്ട്ഡോർ അല്ലർജനുകൾ എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. വീടിനകത്തെ പൊടി, പാറ്റ,വിറകടുപ്പിലെ പുക, കൊതുകുതിരി, സാമ്പ്രാണി, സിഗരറ്റ് പുക തുടങ്ങിയവയെല്ലാം ഇൻഡോർ അലർജനുകളാണ്.

പൂമ്പൊടികൾ, ഓട്ടോമൊബൈൽ എക്സോസ്റ്റ്, സിഗരറ്റ് പുക എന്നിവയെല്ലാം ഔട്ട്ഡോർ അലർജനുകളാണ്. കൂടാതെ ചില ഭക്ഷണപദാർത്ഥങ്ങളും അലർജിക്ക് കാരണമാകുന്നുണ്ട്. പ്രധാനമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ് അലർജി ഉണ്ടാക്കുന്നത്. കപ്പലണ്ടി, മുട്ട, പാൽ, മത്സ്യം, മാംസം തുടങ്ങിയവയോട് ആണ് സാധാരണയായി അലർജി കണ്ടുവരുന്നത്. ചില മരുന്നുകളും ശരീരത്തിൽ അലർജി ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.ഇതൊരു നിസ്സാര പ്രശ്നമായി കണക്കാക്കരുത്. ഏതു തരത്തിലുള്ള അലർജി ആണെങ്കിലും കാരണം വ്യക്തമായി നിർണയിച്ചതിനു ശേഷം അതുമായുള്ള സമ്പർകം പൂർണമായും ഒഴിവാക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.