ദിവസവും ഒരു ഏത്തപ്പഴം കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും.. ഷുഗറും കൊളസ്ട്രോളും വേഗത്തിൽ കുറയും..

എണ്ണമറ്റ ഗുണങ്ങളാൽ സമ്പന്നമാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ആകും. ശരീരത്തിന് ആവശ്യമായ വിവിധതരം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ ബി സിക്സ്, ധാതുക്കൾ, റൈബോ ഫ്ലേവിൻ, നിയാസിൻ തുടങ്ങി പല ഘടകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനസംബന്ധമായ പല പ്രശ്നങ്ങൾക്കും ഇത് വളരെ ഉത്തമം തന്നെ. ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. എന്നാൽ അമിതവണ്ണം കുറയ്ക്കുന്നതിന് മറ്റേത് ഭക്ഷണത്തേക്കാളും സഹായകമാണ് ഏത്തപ്പഴം. ശരാശരി 90 കലോറി മാത്രമേ ഒരു പഴത്തിൽ അടങ്ങിയിട്ടുള്ളൂ, കൊഴുപ്പിന്റെ കാര്യത്തിൽ വളരെ പിന്നിലും ആണ് അതുകൊണ്ടുതന്നെ അമിതവണ്ണം കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.

വളരെ പെട്ടെന്ന് വിശപ്പിന് ശമിപ്പിക്കാൻ കഴിയുന്ന ഒരു പഴം കൂടിയാണിത്. അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഇതിന് സാധിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാൽസ്യവും എല്ലാം എല്ലുകളുടെ ബലത്തിന് വളരെയധികം ഗുണം ചെയ്യും. ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം നാരുകളാൽ സമ്പന്നമായതുകൊണ്ട് തന്നെ ഇവ പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്.

ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാകും. പുഴുങ്ങിയ പഴത്തിൽ നെയ്യ് ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. കറുത്ത തൊലിയോട് കൂടിയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴത്തിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക