അടുക്കളയിൽ ഒഴിച്ചു കൂടാൻ ആകാത്ത ഒന്നാണ് ഉപ്പ്. ഉപ്പ് രുചിക്കും മാത്രമല്ല ദൈനംദിന ജീവിതത്തിൽ മറ്റ് ആവശ്യങ്ങൾക്കും ഉപ്പ് ഉപകാരപ്പെടുന്നു എന്ന് പലരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. ശരീരത്തിൽ ഉണ്ടാകുന്ന പല വേദനകളും നിമിഷങ്ങൾക്കുള്ളിൽ മാറ്റാൻ ഒരു പിടി ഉപ്പു മാത്രം മതി. പ്രായഭേദമന്യേ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മുട്ടുവേദന.
ശരീരത്തിൽ ഉണ്ടാകുന്ന വേദനയും മാറ്റുന്നതിനായി ഒരു പിടി ഉപ്പും രണ്ടു പിടി മുരിങ്ങയിലയും കൂടി നന്നായി അരച്ചെടുക്കുക. ഇത് വേദനയുള്ള ഭാഗത്ത് ഒരു മണിക്കൂർ വെച്ചു കൊടുക്കണം. തുടർച്ചയായി കുറച്ചു ദിവസം ഇത് ചെയ്താൽ ഏതു വേദനയും പമ്പകടക്കും. കല്ലുപ്പിലേക്ക് ആപ്പിൾ സിഡർ വിനിഗർ ഒഴിച്ച് ഇവ രണ്ടും കൂടി ഒരു വലിയ കോട്ടൺ പഞ്ഞിയിൽ എടുക്കുക ഇത് വേദനയുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുൻപ് വെച്ചുകെട്ടുക.
ഇങ്ങനെ ചെയ്യുന്നതും വേദന അകറ്റാൻ സഹായകമാണ്. ഒരു പാത്രത്തിൽ കല്ലുപ്പ് എടുത്ത് നന്നായി ചൂടാക്കുക ഇത് ഒരു കിഴിയായി കെട്ടി വേദനയുള്ള ഭാഗത്ത് ചെറിയ ചൂടോടെ വെച്ചുകൊടുക്കുക. ഏതു വേദനയും നിമിഷങ്ങൾക്കുള്ളിൽ മാറാൻ ഈയൊരു വീട്ടുവൈദ്യത്തിന് സാധിക്കും. കൂടാതെ ഉപ്പ് ഇട്ട വെള്ളം കവിൾ കൊള്ളുന്നത് വായനാറ്റം അകറ്റുന്നതിന് ഏറ്റവും ഉത്തമമാണ്.
ശരീരത്തിലെ മൃതകോശങ്ങളെ അകറ്റുന്നതിന് കല്ലുപ്പിന്റെ തരികൾ ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. നമുക്കറിയാത്ത ഇനിയും ഒട്ടേറെ ഗുണങ്ങളും ഉപയോഗങ്ങളും ഉപ്പിനുണ്ട്. ഇതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.