ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അതിൻറെ ബെഡ്റൂം അഥവാ കിടപ്പുമുറി. പ്രത്യേകിച്ചും ആ വീട്ടിലെ ദമ്പതികൾ കിടക്കുന്ന കിടപ്പുമുറി വളരെ പ്രധാനപ്പെട്ട ഒന്നാണ്. വാസ്തുപ്രകാരം കിടപ്പുമുറിയിൽ ദോഷങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും ആ വീട് ഗുണം പിടിക്കില്ല മരണ ദുഃഖമാണ് ഫലം. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവൻറെ ജീവിതത്തിലെ നല്ലൊരു ശതമാനം സമയവും ചിലവഴിക്കുന്നത് കിടപ്പുമുറിയിലാണ്.
ജീവിതത്തിലെ പല നിർണായക തീരുമാനങ്ങളും എടുക്കുന്നത് കിടപ്പുമുറിയിൽ നിന്നാണ്. ദമ്പതികൾ കിടക്കുന്ന മുറിയിൽ ചില കാര്യങ്ങൾ വരാൻ പാടുള്ളതല്ല. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വസ്തുപ്രകാരം ഒരു വീടിൻറെ തെക്ക് പടിഞ്ഞാറെ മൂലയിൽ ബെഡ്റൂം ഉണ്ടെങ്കിൽ അത് ഏറ്റവും ഉത്തമമാണ്. പ്ലാസ്റ്റിക് കൊണ്ടുള്ള പൂക്കൾ ഒരിക്കലും ബെഡ്റൂമുകളിൽ വയ്ക്കരുത്.
ബെഡ്റൂമിന്റെ വാതിലിനു പുറകുവശത്തായി തുണികൾ ഇടുന്നതിനുള്ള സ്റ്റാൻഡ് വയ്ക്കുന്നത് വളരെ ദോഷമാണ്. വെള്ളം ഒഴുകുന്ന രീതിയിലുള്ള ഒരു ചിത്രമോ അലങ്കാരവസ്തുക്കളോ ബെഡ്റൂമിൽ വയ്ക്കരുത്. കിടക്കുന്ന കട്ടിലിനടിയിൽ സാധനങ്ങൾ നിറച്ചു വയ്ക്കുന്നത് നല്ലതല്ല. കട്ടിലിനടിയിലൂടെ വായു സഞ്ചാരം ഉണ്ടാവണം ആ ഭാഗം വളരെ വൃത്തിയാക്കി വേണം സൂക്ഷിക്കാൻ.
ഇങ്ങനെ ചെയ്യുന്നവർക്ക് മാനസികമായി വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പണം സൂക്ഷിക്കുന്ന പെട്ടിയോ അലമാരിയോ വടക്കോട്ട് നോക്കി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാവുന്നതിന് നിർബന്ധമായും ഇത് ചെയ്യുക. ബെഡ്റൂമിൽ ഒരിക്കലും മൂർച്ചയുള്ള ആയുധങ്ങൾ തുറന്ന സ്ഥലത്ത് വയ്ക്കാൻ പാടുള്ളതല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.