ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽച്ചെവിയൻ. നിലം പറ്റി നിൽക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് കഫം വാതം എന്നിവയ്ക്കുള്ള ഒരു ഔഷധം കൂടിയാണ്. ഈ സസ്യത്തിന്റെ ഇലകൾ മുയൽ ചെവിയോട് സാമ്യം ഉള്ളതിനാൽ ഇതിനെ മുയൽച്ചെവിയൻ എന്ന് വിളിക്കുന്നു. ഒട്ടനവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. നാട്ടു ചെടികളിൽ ഒന്നായ ഈ സസ്യത്തെ വഴിയരികിൽ ഒക്കെ കാണാറുണ്ടെങ്കിലും പലർക്കും ഇതിൻറെ ഗുണങ്ങൾ അറിയില്ല എന്നതാണ് വാസ്തവം.
തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഇത് വളരെയധികം ഗുണം ചെയ്യും. കാലിൽ മുള്ളു കൊണ്ടാൽ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ച് കെട്ടിയാൽ മുള്ള് തനിയെ ഇറങ്ങിവരും. മുയൽച്ചെവിയൻ, വെള്ളുള്ളി, ഉപ്പ് ഇവയെല്ലാം അരച്ച് പുറമേ പുരട്ടുകയും കഴിക്കുകയും ചെയ്താൽ ടോൺസിൽസ് പൂർണ്ണമായും മാറും. ഈ സസ്യം എണ്ണ കാച്ചി തടവുന്നത് തൊണ്ടയിലെ മുഴ മാറുന്നതിനു സഹായകമാകും.
പനിക്കു മുമ്പുള്ള ശരീരവേദന പൂർണ്ണമായും മാറ്റുന്നതിന് ഈ ചെടി സമൂലം എടുത്ത് വെള്ളത്തിലിട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് കുടിച്ചാൽ മതി. ഇതിൽ ധാരാളമായി കാൽസ്യം ഫോസ്ഫറസ്സും അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും വളർച്ചയ്ക്കും വളരെ നല്ലതാണ്.
കുട്ടികളിലും മുതിർന്നവരിലും കാണുന്ന വിരശല്യം പൂർണമായും അകറ്റുന്നതിന് മുയൽച്ചെവിയൻ സമൂലം അരച്ച് അതിൻറെ നീര് ഒരാഴ്ച കഴിച്ചാൽ മതിയാവും. ചെങ്കണ്ണ്, കണ്ണിൽ പഴുപ്പ്, ചൂടുകുരു തുടങ്ങിയവ മാറ്റുന്നതിന് ഈ സസ്യത്തിന്റെ നീര് രണ്ടു തുള്ളി വീതം കണ്ണിൽ ഒഴിച്ചാൽ മതിയാവും. മുയൽച്ചെവിയന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണൂ