ഇന്ന് സ്കന്ദ ഷഷ്ഠിയുടെ മൂന്നാം ദിവസമാണ് ഒന്നും രണ്ടും ദിവസങ്ങൾ പിന്നിട്ട് മൂന്നാമത്തെ ദിവസം എത്തിനിൽക്കുന്നത്. ഈ ഒരു മൂന്നാം ദിവസത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. മഹാദേവൻ പരമശിവന്റെ സാന്നിധ്യം ഭൂമിയിലേക്ക് എത്തുന്ന ദിവസമാണ്. അതുകൊണ്ടുതന്നെ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം നേടാൻ ഏറ്റവും ഉചിതമായ ദിവസം കൂടിയാണിത്.
ഇത് നേടാൻ ആയാൽ നമ്മുടെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാവും ഉയർച്ചയും നേട്ടവും സാധിക്കും. ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് വിളക്ക് വെച്ച് നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വൃതം എടുക്കുന്നവരും എടുക്കാത്തവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും നീങ്ങുന്നതിനും, ആയുരാരോഗ്യസൗഖ്യം വർദ്ധിക്കുന്നതിനും ബുദ്ധിക്ക് ഉണർവ് ലഭിക്കുന്നതിനും.
ഏറ്റവും നല്ല ദിവസമാണ് ബുധനാഴ്ചയും മൂന്നാം പിറയും കൂടി ഒന്നിച്ചു വന്ന ഈ ദിവസം. ഇന്ന് സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെക്കൊണ്ട് വിളക്ക് തെളിയിപ്പിക്കുന്നത് വളരെ ഉത്തമമാണ്. അല്ലെങ്കിൽ ക്ഷേത്രത്തിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും കുട്ടികളെ കൂട്ടി പോവുക. അവരുടെ പഠനത്തിനും ബുദ്ധിപരമായി ഉണർവ് ലഭിക്കുന്നതിനും പ്രാർത്ഥിക്കുവാൻ ഏറ്റവും നല്ല ദിവസം കൂടിയാണിത്.
വീട്ടിൽ സുബ്രഹ്മണ്യ ചിത്രം ഉണ്ടെങ്കിൽ അതിൻറെ മുന്നിലായി ഒരു പാത്രത്തിൽ നിറയെ വെള്ളം എടുത്ത് അതിൽ കുറച്ചു പൂക്കൾ ഇട്ട് അതിൻറെ തൊട്ടടുത്തായി ഒരു നെയ്വിളക്ക് കൂടി കത്തിച്ചു വയ്ക്കുന്നത് ഏറ്റവും ശുഭകരമാണ്. ഇന്ന് സന്ധ്യയ്ക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ കാര്യം അതാണ്. തുടർന്ന് മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.