ഈ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്.. ഇത് പൂർണ്ണമായും ഒഴിവാക്കുക..

സങ്കീർണമായ ഒട്ടനവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന ഒരു പ്രധാന ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ. ശരീരത്തിലെ രാസ പരീക്ഷണശാല എന്നും ഈ അവയവത്തെ വിളിക്കാം. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ കരൾ വലിയ പങ്കു വഹിക്കുന്നു. ദഹനത്തിന് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ്.

കൊളസ്ട്രോളിന് രക്തത്തിലൂടെ സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകൾ ഉല്പാദിപ്പിക്കുന്നതും കരളിലാണ്. മറ്റൊരു അവയവങ്ങൾക്കും ഇല്ലാത്ത ഒരു പ്രത്യേക കഴിവ് കരളിനുണ്ട് കേടു പറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കുവാനും സാധിക്കുന്നു. എന്നാൽ കരളിനെ ബാധിക്കുന്ന ചില അസുഖങ്ങൾ ഈ പ്രവർത്തനത്തെ തകരാറിലാക്കുന്നു.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പടിയുന്ന അവസ്ഥയാണിത് ധാരാളമായി കൊഴുപ്പ് അടിയുന്നതിന്റെ ഭാഗമായി കോശങ്ങൾക്ക് തകരാറ് സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു ഇത് പിന്നീട് ലിവർ സിറോസിസ് പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും. മദ്യപിക്കുന്നവരിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് മദ്യപിക്കാത്തവരിലും ചെറുപ്പക്കാരിലും കൂടുതലായി കാണപ്പെടുന്നു.

ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണം. അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയവയാണ് ചില കാരണങ്ങൾ. കരളിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും ആദ്യ ലക്ഷണമായി ഇതിനെ കണക്കാക്കാം. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിന് കാരണമാകുന്നു. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ വ്യായാമവും ഒരു പരിധിവരെ ഈ രോഗാവസ്ഥയെ തടഞ്ഞേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.