നിരവധി ആരോഗ്യഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമാണ് ബദാം എന്ന് അറിയാത്തവരായി ആരും ഉണ്ടാവില്ല. അതുപോലെതന്നെ ഒട്ടേറെ ഗുണങ്ങൾ നിറഞ്ഞവയാണ് ബദാം ഓയിലും. ഉണക്കിയ ബദാമുകൾ ഗോൾഡ് പ്രോസസിംഗ് രീതിയിലൂടെ അതിൻറെ എണ്ണ വേർതിരിച്ചെടുക്കുന്നു ഇതാണ് ബദാം ഓയിൽ ആയി അറിയപ്പെടുന്നത്. പുരാതന ആയുർവേദവും പരമ്പരാഗത വൈദ്യശാസ്ത്രവും ശുപാർശ ചെയ്യുന്നത്.
ചർമ്മത്തിന് വളരെ ഉത്തമമായ ഈ എണ്ണം ചെറിയ മുറിവുകളും പരിക്കുകളും ഉണക്കുന്നതിനും ചർമ്മത്തെ അത്ഭുതകരമായി സുഖപ്പെടുത്തുന്നതിനും വളരെയധികം ഗുണം ചെയ്യും. ചർമ്മ സൗന്ദര്യത്തിന് പുറമേ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനും സഹായകമാണ്. ഇത് ഉപയോഗിക്കുന്നത് കൊണ്ട് ചർമ്മത്തിനോ മുടിക്കോ യാതൊരു ദോഷവും ഉണ്ടാവുകയില്ല.
മേക്കപ്പ് റിമൂവർകൾക്ക് പകരം ബദാം ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് ചർമ്മത്തിന് ഗുണം ചെയ്യും. കുറച്ചു ബദാം ഓയിൽ എടുത്ത് പഞ്ഞിയിൽ മുക്കി മുഖത്തെ മേക്കപ്പ് പൂർണ്ണമായും തുടച്ചുനീക്കാം. ചർമ്മത്തെ നന്നായി ലൂബ്രിക്കേറ്റ് ചെയ്യുകയും അതിൻറെ പി എച്ച് നില പുനസ്ഥാപിച്ച് സ്വാഭാവിക ഈർപ്പം സംരക്ഷിക്കുകയും ചെയ്യുന്ന മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറുകളിൽ ഒന്നാണ് ബദാം ഓയിൽ.
എക്സിമ, സോറിയോസിസ് എന്നീ ചർമ്മ രോഗങ്ങൾക്കും ഏറ്റവും ഫലപ്രദമാണ്. ബദാം ഓയിൽ ഉപയോഗിച്ച് ചർമ്മത്തിൽ മസാജ് ചെയ്യുമ്പോൾ ഇത് ആഗിരണം ചെയ്യപ്പെടുകയും ചർമ്മത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തടഞ്ഞു നിർത്തുകയും ചെയ്യുന്നു. ചർമ്മത്തിന് നിറം വയ്ക്കുന്നതിനും മൃദുലത ഉണ്ടാകുന്നതിനും ഏറ്റവും ഉത്തമമാണ്. ദിവസവും ബദാം ഓയിൽ മുഖത്തു പുരട്ടുന്നത് കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം മാറ്റുന്നതിനും സഹായകമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.