ഉള്ളിത്തൊലിയുടെ ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ ഇനിയാരും ഇത് വലിച്ചെറിയില്ല….

ഇക്ക വീടുകളിലും ഉള്ളി ഒരു അവശ്യ വസ്തുവാണ്. അല്ലിയും എന്ന ജനസിൽ പെടുന്ന സസ്യങ്ങളെയാണ് ഉള്ളി എന്ന് വിളിക്കുന്നത്. ഇവ ഭക്ഷ്യയോഗ്യം മാത്രമല്ല ധാരാളം ഔഷധ ആവശ്യങ്ങൾക്കായും ഉപയോഗിച്ചുവരുന്നു. പാചകത്തിനും ഔഷധത്തിനും ഉള്ളിയുടെ കാണ്ഡമാണ് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ആളുകളും അതിൻറെ പുറംതൊലി ഉപയോഗശൂന്യമായി കണക്കാക്കുന്നു.

എന്നാൽ വളരെ നിസ്സാരമായി കരുതുന്ന പുറന്തൊലി പലതരത്തിലും ഉപയോഗപ്രദമാണ്. ഉള്ളി തൊലി കൊണ്ട് ഒരു പാനീയം തയ്യാറാക്കി കുടിച്ചാൽ അത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ഉള്ളി തൊലി കൊണ്ടുണ്ടാക്കുന്ന ചായ കൂടുതൽ ഗുണം ചെയ്യും. ധാരാളം പോഷകങ്ങളുടെ ഉറവിടമാണ് ഇത്. ഉള്ളി തൊലിയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് ഇത് വളരെ നല്ലതാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന സി യും വിറ്റാമിൻ ഇ യും ചർമ്മത്തിന് ഗുണകരമാകുന്നു. ത്വക്കിലെ ചൊറിച്ചിൽ അല്ലെങ്കിൽ ചുണങ്ങുകൾ മാറ്റുന്നതിനായി അല്പം വെള്ളത്തിൽ ഉള്ളി തൊലിയിട്ട് ആ ഭാഗം കഴുകിയാൽ മതിയാവും. ഇതിന് ധാരാളം ആൻറി ഫംഗൽ ഗുണങ്ങൾ ഉണ്ട്. ഇവ പാനീയമായും ഉപയോഗിക്കാവുന്നതാണ്. ഫ്ലവനോയിഡുകളാൽ സമ്പന്നമായ ഇവ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായകമാകുന്നു.

ഇതുമൂലം ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായകമാകും. ഇതിലെ ആന്റിഓക്സിഡൻറ് ഗുണങ്ങൾ ജലദോഷം ചുമ പനി എന്നിവയുടെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ സഹായകമാണ്. അണുബാധകളിൽ നിന്നും സംരക്ഷിക്കുവാൻ ഉള്ളി തൊലി ഉപയോഗിക്കാം കൂടാതെ സസ്യങ്ങളുടെ വളർച്ചയ്ക്ക് ഇവ സഹായികമാകും. ഉള്ളി തൊലിയുടെ ഗുണങ്ങളും ഉപയോഗ രീതിയും അറിയുന്നതിന് വീഡിയോ കാണൂ.