ഓരോ കാലാവസ്ഥയിലും വ്യത്യസ്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ആവശ്യമാണ്. മഞ്ഞുകാലത്തും വേനൽക്കാലത്തും പാദങ്ങൾക്ക് പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമാണ്. ഒരാളുടെ കാലുകൾ നോക്കിയാൽ അയാളുടെ വ്യക്തിത്വം മനസ്സിലാക്കാം എന്നാണ് പഴമൊഴി. എന്നാൽ പലരും അവഗണിക്കുന്ന ഒരു ഭാഗമാണ് കാലുകൾ. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോൾ ചർമം വരണ്ടു പോകുന്നു.
കൂടാതെ അഴുക്കിലും ചെളിയിലും ജോലി ചെയ്യുന്നവരിലും ഇത് കൂടുതലായി കാണുന്നു. ശരിയായ സംരക്ഷണം കൊടുക്കുന്നത് വഴി ഈ പ്രശ്നങ്ങൾ പൂർണമായും അകറ്റാം. പാദങ്ങൾ നല്ല സുന്ദരമാക്കി മാറ്റുവാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. നിരവധി ആരോഗ്യ ഗുണങ്ങളാലും സൗന്ദര്യ ഗുണങ്ങളാലും സമ്പന്നമാണ് ചെറുനാരങ്ങ.
പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ചെറുനാരങ്ങ വലിയൊരു പങ്കു തന്നെ വഹിക്കുന്നു. ബേക്കിംഗ് സോഡയും സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു വസ്തുവാണ്. എല്ലാത്തരത്തിലുള്ള സൗന്ദര്യ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. ഇതിൽ ധാരാളം ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക്, ആൻറി ഇൻഫ്ളമേറ്ററി സവിശേഷതകളും ഉണ്ട്.
അതുകൊണ്ടുതന്നെ പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നു. സൂര്യതാപം ഏറ്റ ചർമ്മത്തെ ശമിപ്പിക്കാനും ചൊറിച്ചിലും പൊള്ളലും അകറ്റാനും ഏറ്റവും ഉത്തമമാണ് ബേക്കിംഗ് സോഡാ. പാദങ്ങളിലെ കരുവാളിപ്പ് മാറ്റുന്നതിനും നല്ല നിറം വയ്ക്കുന്നതിനും ആയി അല്പം ബേക്കിംഗ് സോഡയും ചെറുനാരങ്ങയും കൂടി നന്നായി മസാജ് ചെയ്തുകൊടുക്കുക. ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള റിസൾട്ട് ലഭിക്കും. ഇത് ചെയ്യേണ്ട വിധം മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.