വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഒരു വീട്ടിലെ പ്രത്യക്ഷത്തിൽ നമുക്ക് ദർശിക്കാൻ പറ്റുന്ന സാന്നിധ്യമാണ് ആ വീട്ടിലെ ധാന്യം. അരി ഒരിക്കലും നിലത്ത് വീഴാനുള്ള ഇടവരരുത് അങ്ങനെ വീഴുകയാണെങ്കിൽ അത് ഒരിക്കലും ചവിട്ടാൻ പാടുള്ളതല്ല. അരിക്ക് വില കൊടുത്ത് സ്ഥാനം നൽകി പ്രവർത്തിക്കുന്നത് ആ വീട്ടിൽ ഐശ്വര്യം ഉണ്ടാകും ലക്ഷ്മി കടാക്ഷവും ലഭിക്കും.
സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ള ആഹാരം മൂന്ന് നേരം കഴിക്കാൻ സാധിച്ചാൽ അതാണ് ലക്ഷ്മി കടാക്ഷം. അല്ലാതെ വലിയ വീടും കാറും സമ്പത്തും ഒന്നുമല്ല. അടുക്കളയിൽ അരി പാത്രം കൃത്യമായ സ്ഥാനത്ത് വച്ചാൽ മാത്രമേ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയുള്ളൂ. അടുക്കളയിൽ അരിപ്പാത്രം വയ്ക്കുന്നതിന് കൃത്യമായ സ്ഥാനമുണ്ട്, അടുക്കളയുടെ കിഴക്കേ ഭിത്തിയോട് ചേർന്നു വയ്ക്കുന്നത് ഏറ്റവും നല്ലതാണ്.
അവിടെ സ്ഥലം ഇല്ലെങ്കിൽ വടക്കേ ഭിത്തിയോട് ചേർന്നുവയ്ക്കുന്നതും ഉത്തമം തന്നെ. അരി വാങ്ങിച്ച് അത് ചാക്കോടെ തന്നെ വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ദോഷമാണ്. ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടുള്ളതല്ല. ഒരു തുണി വിരിച്ച് അതിൻറെ മേലെ പാത്രത്തിൽ ആക്കി വേണം അരി സൂക്ഷിക്കുവാൻ. എല്ലാ മാസവും ഒരു ദിവസം അരി പാത്രം വൃത്തിയാക്കുവാൻ ശ്രദ്ധിക്കുക.
അരി പാത്രത്തിന്റെ നാല് മൂലയിലും ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന മഞ്ഞളും കുങ്കുമവും തൊട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുന്ന വീടുകളിൽ ധന അഭിവൃദ്ധി ഒഴുകി വരും. ഒരിക്കലും അരി പാത്രം തെക്കേ ഭിത്തിയോട് ചേർന്നു പടിഞ്ഞാറെ ഭിത്തിയോട് ചേർന്നു വെക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.