ഓരോ വർഷവും പൊണ്ണത്തടിയും അമിതഭാരവും കാരണം ധാരാളം ആളുകൾ മരണമടയുന്നു. അമിതഭാരം ഉള്ളവരിൽ മറ്റു രോഗങ്ങൾക്കുള്ള സാധ്യത ഏറെയാണ്. പൊണ്ണത്തടി ഉള്ളവരിൽ ഹൈപ്പർ ടെൻഷൻ ഉണ്ടാവാനുള്ള കൂടുതലാണ്. രക്ത കുഴലുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഇത് രക്ത സമ്മർദ്ദം ഉയരാൻ കാരണമാകുന്നു. രക്തസമ്മർദ്ദം ഉയരുമ്പോൾ അത് വൃക്ക കണ്ണുകൾ ഹൃദയം എന്നിവയെ തകരാറിലാക്കും.
പൊണ്ണത്തടി ഉള്ളവരിൽ പ്രധാനമായും ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നു ഇത് പല ഹൃദയസംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകും. ഇവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ് ഈ ഘടകങ്ങൾ എല്ലാം ഹൃദ്രോഗങ്ങൾക്കും മസ്തിഷ്ക ആഘാതത്തിനും വഴിയൊരുക്കുന്നു. അമിത ഭാരം ഉള്ളവരിൽ ഫാറ്റി ആസിഡ് കൂടുന്നതും ശരീരത്തിൽ ഇൻസുലിൻ കുറയുന്നതും പ്രമേഹത്തിന് കാരണമാകും.
രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് വൃക്കകൾ ,കണ്ണുകൾ, ചെവികൾ, പാദങ്ങൾ, ഹൃദയം എന്നീ അവയവങ്ങളെ നശിപ്പിക്കുന്നു. അമിതഭാരം ഉള്ളവരിൽ സമ്മർദ്ദം കാരണം നട്ടെല്ലിന് ദോഷകരമായി ബാധിക്കുന്നു കൂടാതെ കാൽമുട്ട് കണങ്കാൽ എന്നിവയെ ബുദ്ധിമുട്ടിലാക്കും ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, അലസമായ ജീവിതശൈലി, ജനിതക കാരണങ്ങൾ, മാനസിക പ്രശ്നങ്ങൾ സംസ്കാരിക ഘടകങ്ങൾ തുടങ്ങിയവയെല്ലാം അമിതഭാരത്തിനുള്ള കാരണമാകുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. നിരവധി ആളുകളുടെ മരണത്തിനും കാരണമാകുന്നു. പൊണ്ണത്തടി എളുപ്പത്തിൽ ഇല്ലാതാക്കുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.