മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവങ്ങളാണ് വൃക്കകൾ. ഈ അവയവങ്ങളുടെ പ്രവർത്തനം മനുഷ്യജീവൻ നിലനിർത്താൻ വളരെ അത്യാവശ്യമാണ്. ഏകദേശം 300 ഗ്രാം മാത്രമാണ് വൃക്കകളുടെ ഭാരം. ഹൃദയം പുറത്തേക്ക് തള്ളുന്ന രക്തത്തിൻറെ 20 ശതമാനവും പോകുന്നത് വൃക്കയിലൂടെയാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിസർജ്യ വസ്തുക്കളെ കൂടെ പുറന്തള്ളുന്നു. ഇതാണ് വൃക്കയുടെ ഏറ്റവും പ്രധാന ധർമ്മം.
വൃക്കയെ ബാധിക്കുന്ന പല രോഗങ്ങളും അതിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. രണ്ടു തരം കാരണങ്ങൾ കൊണ്ട് വൃക്ക സ്തംഭനം ഉണ്ടാവാം. താൽക്കാലികമായി വൃക്കസ്തംഭനം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്. അണുബാധ, എലിപ്പനി, മലേറിയ, ചില മരുന്നുകളുടെ അമിത ഉപയോഗം വേദനസംഹാര ഗുളികകൾ, ആൻറിബയോട്ടിക്കുകൾ, അർബുദത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന.
മരുന്നുകൾ, ലോഹങ്ങൾ അടങ്ങിയിരിക്കുന്ന മരുന്നുകൾ, വിഷാംശമുള്ള വസ്തുക്കൾ തുടങ്ങിയവയെല്ലാം വൃക്കസ്തംഭനം ഉണ്ടാക്കും. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കയിൽ ഉണ്ടാവുന്ന കല്ലുകൾ, ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രാശയാണ് അനുപാത, മൂത്രനാളിയിലെ ഉണ്ടാകുന്ന തടസ്സങ്ങൾ, ജനിതകമായ വൈകല്യങ്ങൾ തുടങ്ങിയവയെല്ലാം സ്ഥിരമായി വൃക്ക സ്തംഭനം ഉണ്ടാകുന്നതിന് കാരണമാകുന്നു.
ദിനംപ്രതി വൃക്ക രോഗികളുടെ എണ്ണം കൂടി വരുന്നതിന്റെ പ്രധാന കാരണം പ്രമേഹ രോഗമാണ്. വൃക്കയുടെ പ്രവർത്തനത്തിൽ തകരാർ ഉണ്ടാകുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചു തരും. മുഖത്തും കാലിലും നീർക്കെട്ട്, മൂത്രത്തിൽ പത, വിശപ്പില്ലായ്മ, മൂത്രത്തിന്റെ അളവ് കുറയുക, ക്ഷീണം, വിളർച്ച, ചൊറിച്ചിൽ, ശ്വാസതടസം, ബോധം നഷ്ടമാവുക തുടങ്ങിയവയെ എല്ലാമാണ് വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി കാണുക.