പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമാണ് മുടിയിലെ നര. എന്നാൽ ഇന്ന് പ്രായഭേദമന്യേ ചെറുപ്പക്കാർക്കിടയിലും നര കണ്ടുവരുന്നു. ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് അകാലനരയ്ക്ക് കാരണമാകുന്നത്. പോഷകക്കുറവ്, ജനിതക മാറ്റങ്ങൾ, ചില ഹെയർ ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ചെറിയ പ്രായത്തിൽ തന്നെ നര പിടികൂടുന്നതിന് കാരണമാകുന്നു.
വിപണിയിൽ പലതരത്തിലുള്ള ഹെയർ ഡൈ ലഭ്യമാണെങ്കിലും അവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ മുടി സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. മുടി കറുപ്പിക്കുമ്പോൾ വേര് മുതൽ കറുപ്പിച്ച് തുടങ്ങണം. വീട്ടിൽ ലഭ്യമാകുന്ന വീട്ടിൽ ലഭ്യമാകുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതിനുള്ള ഒരു ഔഷധക്കൂട്ട് തയ്യാറാക്കാം.
അതിനായി ചെറുനാരങ്ങ, കരിഞ്ചീരകം, ആവണക്കെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ, ഉണക്ക നെല്ലിക്ക പൊടി ഇവയൊക്കെയാണ് ആവശ്യമായ വസ്തുക്കൾ. ഒരു ബൗളിൽ അല്പം നാരങ്ങാനീരും ആവണക്കെണ്ണയും എടുക്കുക അതിലേക്ക് ഉണക്ക നെല്ലിക്ക പൊടി കരിഞ്ചീരകം പൊടിച്ചെടുത്തത് തുടങ്ങിയവയെല്ലാം ചേർത്തു കൊടുക്കണം. ഇവയൊക്കെ നന്നായി ഇളക്കി യോജിപ്പിച്ച് നാലു മണിക്കൂറോളം സൂക്ഷിക്കുക.
തലയോട്ടിയിലും മുടിയഴകളിലും ഈ മരുന്ന് നന്നായി തേച്ചുപിടിപ്പിക്കണം കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. തുടർച്ചയായി കുറച്ചുദിവസം ഇത് ഉപയോഗിക്കുന്നത് മുടി പൂർണ്ണമായും കറുക്കുന്നതിന് സഹായകമാകും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി ആർക്കും ഉപയോഗിച്ച് നോക്കാവുന്നതാണ്. മുടിയുടെ വേര് മുതൽ കറുത്ത കിട്ടുന്നതിന് ഇത് ഏറെ ഗുണം ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.