പാചകത്തിന് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ഭക്ഷ്യവസ്തുക്കളിലും അല്ലെങ്കിൽ ഇഞ്ചി തിളപ്പിച്ചും ദിവസവും കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി ഇഞ്ചി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടാവില്ല. പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമാണ് ഇഞ്ചിയുടെ ഉപയോഗം. ഇഞ്ചിനീര് തേനിൽ ചാലിച്ചു കഴിക്കുന്നതും ഗുണം ചെയ്യും.
സ്ത്രീകൾക്ക് ആർത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറുവേദനയ്ക്ക് നല്ലൊരു പരിഹാരം കൂടിയാണിത്. ഇഞ്ചി പൊടിയോ ഇഞ്ചി നീരോ വെള്ളത്തിൽ ചേർത്തോ തേനിൽ ചേർത്തു ആർത്തവ ദിവസങ്ങളിൽ കഴിക്കാവുന്നതാണ്. ഭക്ഷണത്തിൽ സ്ഥിരമായി ഇഞ്ചി ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ രോഗികൾക്ക് ഏറ്റവും ഉത്തമമാണ് ഹിന്ദി ചേർത്ത ചായ.
ദിവസവും ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അസുഖങ്ങൾ വരാതിരിക്കുന്നതിനും സഹായകമാകും. മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുവാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് പൂർണമായും മാറ്റാനും ഇത് സഹായകമാകുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും നല്ല മാർഗമാണ് ഇഞ്ചി.
ചതച്ച് ഉപ്പും ചേർത്ത് ഉരുട്ടി വായിൽ ചവയ്ക്കാതെ വിഴുങ്ങുന്നത് അസിഡിറ്റി ഒഴിവാക്കാൻ സഹായകമാകുന്നു. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആൻറി കാൻസർ പ്രോപ്പർട്ടികൾ ക്യാൻസർ വരുവാനുള്ള സാധ്യത കുറയ്ക്കുന്നു. ഇഞ്ചി നീരായും വെള്ളമായും ദിവസേന കുടിക്കുന്നത് പല അസുഖങ്ങളും വരാതിരിക്കാനുള്ള നല്ലൊരു ഒറ്റമൂലിയാണ്. ഭക്ഷണ സാധനങ്ങളിലും ചായയിലും ഇഞ്ചി ചേർത്ത് കുടിക്കാം. ഇഞ്ചിയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.