ഇന്ന് ഭഗവാൻറെ ചിത്രത്തിനു മുന്നിലായി ഇതൊക്കെ സമർപ്പിച്ചാൽ ഭാഗ്യം നിങ്ങളെ തേടി വരും…

ഇന്ന് ഗുരുവായൂർ ഏകാദശി, സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭഗവാൻറെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാവും. ഇത് ചെയ്യുന്ന വീടുകളിൽ നിന്ന് ദുഃഖവും ദുരിതവും ഒഴിഞ്ഞു നിൽക്കും സമ്പത്തും സമ്പൽസമൃദ്ധിയും വർദ്ധിക്കും. ശ്രീകൃഷ്ണ വിഗ്രഹമോ ചിത്രമോ ഉണ്ടെങ്കിൽ സന്ധ്യയ്ക്ക് മുൻപായി അത് തുടച്ചു വൃത്തിയാക്കി ഒരു നിലവിളക്കിനു മുന്നിലായി വയ്ക്കുക.

അതിൽ ഒരു പൂമാല അണിഞ്ഞു കൊടുക്കുക മാല കിട്ടിയില്ലെങ്കിൽ ഒരു തട്ടിൽ പൂക്കൾ എടുത്ത് അതിൽ നെയ്യ് വിളക്ക് കൂടി കത്തിച്ചു വയ്ക്കുക. ഭഗവാൻറെ ചിത്രത്തിൽ ചന്ദനവും കുങ്കുമവും ചാലിച്ച് പൊട്ടു തൊടുക . ഒരു വിഷു ദിവസം എങ്ങനെയാണോ ഭഗവാനെ പ്രാർത്ഥിക്കുക അതുപോലെ കുടുംബത്തോടെ തൊഴുക. തുളസി തറയിലും ഒരു നെയ്യ് ദീപം കത്തിക്കേണ്ടതാണ്.

ഇന്ന് ഭഗവാൻറെ ചിത്രത്തിനു മുന്നിലായി മഞ്ചാടി കുരുക്കൾ വയ്ക്കുന്നത് വളരെ നല്ലതാണ്. ഭഗവാനെ മഞ്ഞപ്പട്ടുടുത്ത് സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചു തൊഴുന്നത് ഏറ്റവും ഐശ്വര്യ പൂർണ്ണമായിരിക്കും. പഴവർഗ്ഗങ്ങൾ ഭഗവാന് സമർപ്പിക്കുന്നതും വളരെ നല്ലതാണ് പ്രത്യേകിച്ചും മാമ്പഴം. ഒരു പാത്രത്തിൽ അല്പം നെയ്യോ വെണ്ണയോ ഭഗവാന് മുന്നിലായി വെച്ച് പ്രാർത്ഥിക്കുന്നതും ഏറെ നല്ലതാണ്.

മയിൽപീലി ഉണ്ടെങ്കിൽ അതും ഭഗവാനെ സമർപ്പിക്കാവുന്നതാണ്. ഇന്ന് വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചു തൊഴുന്ന എല്ലാവരും ചൊല്ലേണ്ടത് ഓം നമോ ഭഗവതേ വാസുദേവായ നമഹ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുക. ഇങ്ങനെ ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻറെ അനുഗ്രഹം വളരെ വേഗത്തിൽ നമുക്ക് ലഭിക്കുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.