നിരവധി ഔഷധസസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഇവ ഔഷധ ഗുണങ്ങളുടെ കലവറയാണ് എന്ന് വേണം പറയാൻ. അത്തരത്തിൽ ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു സസ്യമാണ് എരിക്ക്. ഇതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല എന്നതാണ് വാസ്തവം. എരിക്കിന്റെ പൂവും, ഇലയും, കറയും എല്ലാം ഔഷധ യോഗ്യമാണ്.
പ്രമേഹം പോലുള്ള പല രോഗങ്ങളും തടയാനുള്ള സവിശേഷ കഴിവ് ഇതിനുണ്ട്. എരിക്ക് രണ്ടു തരത്തിലുണ്ട്, ചുവന്ന പൂവോടുകൂടി കാണുന്ന ചിറ്റരിക്കും വെളുപ്പും നീലയും വെള്ളയിരിക്കും. ഇതിൽ വെള്ള എരിക്കിനാണ് കൂടുതൽ ഔഷധ മൂല്യം. തലവേദന പൂർണമായും അകറ്റുന്നതിന് എരിക്കിന്റെ പഴുത്ത ഇല അരച്ചു പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും.
എരിക്കിന്റെ കറ ഒരു പഞ്ഞിയിൽ മുക്കി വേദനയുള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന ഉടനടി മാറിക്കിട്ടും. ചർമ്മത്തിൽ ഉണ്ടാകുന്ന പാലുണ്ണി അരിമ്പാറ എന്നിവ മാറുന്നതിനും എരിക്കിന്റെ കറ വളരെ ഗുണകരമാണ്. സന്ധികളിലെ വേദനയും നീർക്കെട്ടും അകറ്റുന്നതിന് ഇതിൻറെ ഇലകൾ ഉപ്പു ചേർത്തു അരച്ച് മൂന്ന് ദിവസത്തോളം വേദനയുള്ള ഭാഗത്ത് വച്ചു കെട്ടിയാൽ മതി.
എരിക്കിന്റെ പൂക്കൾ ഉണക്കി ഇന്ദുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മാ ചുമ തുടങ്ങിയ രോഗങ്ങൾക്ക് വളരെ ഉത്തമമാണ്. കാലിൽ മുള്ളോ കുപ്പിച്ചില്ല കയറിയാൽ ഇതിൻറെ കറ ഒഴിച്ചാൽ വേഗം പുറത്തേക്ക് പോരും. വിരലുകൾക്കിടയിൽ ഉണ്ടാകുന്ന വളം കടി മാറുന്നതിനും ഇവയേറെ ഗുണകരമാകുന്നു. എരിക്കിന്റെ മറ്റു ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.