കൈമുട്ടിലെയും കാൽമുട്ടിലെയും കരിവാളിപ്പ് മാറ്റാൻ ഒരു ചെറുനാരങ്ങ മതി, കിടിലൻ വിദ്യ…

ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്ന പലരും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് നിറം കുറയുന്നത്. ചർമ്മത്തിന് നിറം കുറയുന്നത് പലവിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നു. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. പ്രധാനമായും കൈകാലുകളുടെ മുട്ടുകളിൽ ഉണ്ടാവുന്ന കറുപ്പ് നിറം സൗന്ദര്യ സംരക്ഷണത്തിന് ഭീഷണിയായി മാറുന്നതാണ്.

പലരും വിപണിയിൽ ലഭിക്കുന്ന പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിച്ചു നോക്കുന്നവരാണ് എന്നാൽ ഇവയൊന്നും ചർമ്മത്തിന്റെ സ്വാഭാവിക നിറം വർദ്ധിക്കാൻ സഹായിക്കുന്നില്ല. ഇത് പൂർണ്ണമായും മാറ്റുന്നതിന് പ്രകൃതിദത്ത രീതികളാണ് ഏറ്റവും ഉത്തമം. ഇതിനായി ഒരു ചെറുനാരങ്ങ രണ്ട് കഷണങ്ങളാക്കി മുറിക്കുക അതിൻറെ ഒരു ഭാഗത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ അഥവാ അപ്പകാരം ചേർത്ത് മുട്ടിന്റെ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ നന്നായി മസാജ് ചെയ്തു കൊടുക്കുക.

തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ മസാജ് ചെയ്യുമ്പോൾ മുട്ടിന്റെ കറുപ്പുനിറം പൂർണ്ണമായും മാറുന്നതാണ്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആൻറി ഓക്സിഡന്റുകളും വിറ്റാമിൻ സിയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു കൂടാതെ ഇവ ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്.

ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് കൊണ്ട് ചർമ്മത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നു. ചർമ്മം തിളക്കമുള്ളതാക്കാനും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാനും കരിവാളിപ്പ് മാറ്റുന്നതിനും വളരെ നല്ലതാണ്. അതുപോലെ തന്നെ ബേക്കിംഗ് സോഡയും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ചർമ്മത്തിലെ കരിവാളിപ്പ് അകറ്റാൻ ഇത് വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.