ഹാർട്ട് ബ്ലോക്ക് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, ഡോക്ടറുടെ അഭിപ്രായം കേൾക്കൂ…

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹാർട്ടിൽ വരുന്ന ബ്ലോക്ക്. ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ ഹൃദയ ചാലക സംവിധാനത്തിലൂടെ സഞ്ചരിക്കുമ്പോൾ ഭാഗികമായോ പൂർണമായോ തടസ്സം നേരിടുന്ന ഒരു അവസ്ഥയാണ് ഹാർട്ടിൽ വരുന്ന ബ്ലോക്ക്. ഇത് സാധാരണയായ ഹൃദയ താളത്തിൽ തടസ്സമുണ്ടാക്കും ഹൃദയമിടിപ്പിനെ മന്ദഗതിയിൽ ആക്കുകയോ ക്രമരഹിതമാക്കുകയോ സംഭവിക്കും.

ശരീരത്തിൻറെ സുഗമമായ പ്രവർത്തനത്തിന് മുഴുവൻ ശരീരത്തിലേക്കും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിവില്ലാതെ വരുന്നു. ഇത് ഹാർട്ട് ബ്ലോക്കിലേക്ക് നയിക്കും. ശരിയായ മരുന്നുകളും ആവശ്യമായ ചികിത്സാരീതികളും ഈ അവസ്ഥ ഗുരുതരമായ ഘട്ടങ്ങളിലേക്ക് നീങ്ങുന്നതിൽ നിന്ന് സഹായിക്കുന്നു. ഈ രോഗത്തിൻറെ തുടക്കത്തിൽ തലകറക്കം, ബലഹീനത, ബോധക്ഷയം, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവും.

രോഗലക്ഷണങ്ങൾ കുറയണമെന്നുണ്ടെങ്കിൽ മരുന്നുകൾ മാത്രം പോരാ ഒരു പ്രത്യേക ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്. അച്ചടക്കമുള്ള ജീവിതശൈലി അവസ്ഥ മെച്ചപ്പെടുത്തുവാനും ആവർത്തനങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. ഹാർട്ടിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. ചില മരുന്നുകളുടെ അമിത ഉപയോഗം ഹൃദയത്തിൻറെ വൈദ്യുതചാലക സംവിധാനത്തെ തടസ്സപ്പെടുത്തുകയും ഹാർട്ട് ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു.

ശരീരത്തിൽ ഉണ്ടാവുന്ന ചില അണുബാധകളും ഹൃദയാഘാതത്തിനും തുടർന്നുള്ള ഹൃദയ പ്രവർത്തനത്തിന്റെ തടസ്സത്തിനും കാരണമാകും. തെറ്റായ ഭക്ഷണരീതിയാണ് ഇന്നത്തെ കാലത്ത് പലരെയും ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകം. കൂടാതെ വ്യക്തികൾക്ക് പ്രായമാകുമ്പോൾ ഹൃദയത്തിൻറെ വൈദ്യുതചാലക സംവിധാനം സ്വാഭാവികമായും തകരാറിലാവും. ഇത് ഹൃദയ തടസ്സത്തിലേക്ക് നയിക്കുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.