നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതിൽ പലതരത്തിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് ഇതിൻറെ സ്ഥാനം. ഉണങ്ങിയ അത്തിപ്പഴത്തിന് ആണ് വിപണിയിൽ വലിയ ഡിമാൻഡ്. ദിവസവും ഇത് കഴിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഒമേഗ സിക്സ് ഫാറ്റി ആസിഡുകളും, മാംഗനീസ്, കാൽസ്യം, മഗ്നീഷ്യം.
കോപ്പർ, പൊട്ടാസ്യം, വൈറ്റമിൻ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിൽ ഉണ്ട്. പല രോഗങ്ങൾക്കും മരുന്നായി ഇത് ഉപയോഗിക്കാവുന്നതാണ്. പച്ചയ്ക്ക് കഴിക്കുമ്പോൾ ധാരാളം ജലാംശം ഇതിലും ഉണ്ടാകും ഉണങ്ങുമ്പോൾ ജലാംശത്തിന്റെ അളവ് കുറയുന്നു എന്നാൽ പോഷകങ്ങൾ കൂടുതൽ ഇതിലാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുവാൻ സിഗ് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഇതിൽ സോഡിയത്തേക്കാൾ കൂടുതൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഏറെ നല്ലതാണ്. ശരീരത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ തടുക്കാൻ വളരെ ഗുണം ചെയ്യുന്നു. ദിവസവും ഈ പഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ ക്ഷീണം മാറാനും ഊർജ്ജം ലഭിക്കാനും ഇത് ഏറെ നല്ലതാണ്.
ശരീരത്തിന് കരുത്ത് നൽകുന്നതിനും സഹായകമാകുന്നു. ഈ പഴം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താൻ ഇത് ഏറെ നല്ലതാണ്. ഈ പഴത്തിന്റെ മറ്റു ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.