ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ഔഷധസസ്യമാണ് മുയൽച്ചെവിയൻ. തിരുവാതിരക്കാലത്ത് സ്ത്രീകൾ തലയിൽ ചൂടുന്ന ഈ ദശപുഷ്പത്തിന് വളരെയേറെ ആരോഗ്യഗുണങ്ങൾ ഉണ്ട്. നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇലയിലും തണ്ടിലും എല്ലാം രോമങ്ങൾ പോലെയുള്ള ഭാഗങ്ങൾ കാണാം. നീലയും വെള്ളയും നിറത്തിലെ ഇതിൻറെ പൂക്കൾ ഉണക്കി കഴിഞ്ഞാൽ ഇത് പറന്നു നടക്കുന്ന ഒരു തരമാണ്.
നമ്മുടെ പറമ്പുകളിലും വേലിയിറമ്പിലും എല്ലാം വളരുന്ന ഒരു സസ്യം കൂടിയാണ് ഉയർച്ചവിയൻ. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മരുന്നായി ഇത് ഉപയോഗിക്കാം. ആയുർവേദ പ്രകാരം വാതപിത്ത കഫ ദോഷങ്ങളെ നീക്കം ചെയ്യുന്നതിന് സഹായകമാകുന്നു. ശരീരത്തിനെ ബാധിക്കുന്ന ഈ അവസ്ഥകളാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത് എന്ന് ആയുർവേദത്തിൽ പ്രതിപാദിക്കുന്നു.
മുയലിന്റെ ചെവിയോട് സാദൃശ്യമുള്ള ഈ സസ്യം പല മരുന്നുകൾക്കും ഉപയോഗിക്കാവുന്നതാണ്. ഈ ചെടി ചതച്ച് പിഴിഞ്ഞ് നീരെടുത്ത് രാസനാദി പൊടിയിട്ട് നെറുകയിൽ പുരട്ടിയാൽ തലവേദന വേഗത്തിൽ മാറിക്കിട്ടും. മൈഗ്രീൻ മാറുന്നതിനും ഇത് നല്ലൊരു മരുന്നാണ്. കാലിലെ നീര് മാറ്റുന്നതിന് ഇതിൻറെ നീര് കാലിൻറെ പെരുവിരലിൽ ഒറ്റച്ചാൽ മതി.
സ്ത്രീകൾക്ക് ഉണ്ടാകുന്ന ബ്ലീഡിങ് പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മതിയാകും. കാലിൽ മുള്ള് കൊണ്ടാൽ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാൽ മതിയാവും. അടങ്ങിയിരിക്കുന്ന കാൽസ്യം ഫോസ്ഫറസ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.