കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മലബന്ധം. കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നുമെങ്കിലും അനുഭവിക്കുന്നവരെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു പ്രശ്നം കൂടിയാണിത്. ചെറുപ്പക്കാരുടെ ഇടയിൽ ഈ പ്രശ്നം വ്യാപകമായി കാണുന്നു. ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ് ഇതിന് കാരണമായി മാറുന്നത്. മലബന്ധം ഒരു രോഗമല്ല എന്നാൽ പല രോഗങ്ങളുടെയും ലക്ഷണമായി ഇതിനെ കണക്കാക്കുന്നു.
ദിവസവും അലവിസർജനം നടത്തിയിരുന്ന ഒരാൾക്ക് മൂന്ന് ദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ലെങ്കിൽ അത് മലബന്ധമായി കണക്കാക്കാം. മലം പുറത്തേക്ക് തള്ളുന്നത് കുടലിന്റെ പെരുച്ചാൾസിസ് ചലനങ്ങൾ ആണ്. ഇത് മന്ദഗതിയിൽ ആകുമ്പോൾ മലബന്ധത്തിന്റെ പ്രശ്നം ഉണ്ടാകുന്നു. പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, നട്ടെല്ലിനിൽക്കുന്ന പരിക്കുകൾ, നാഡീ തകരാറുകൾ ഇവയൊക്കെ കുടലിന്റെ ചലനങ്ങളെ തകരാറിലാക്കും.
ഗർഭിണികളിലും പ്രായമായവരിലും മലബന്ധം കൂടുതലായി കണ്ടുവരുന്നു. കൂടാതെ അർഷസ്, ഫിഷർ, പൈൽസ് തുടങ്ങിയ മലദ്വാര പ്രശ്നങ്ങളും ഇതിൻറെ കാരണങ്ങളാണ്. ചില മരുന്നുകൾ ഉപയോഗിക്കുന്നവരിലും മലബന്ധം ഉണ്ടാവാറുണ്ട്. രക്തസമ്മർദ്ദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ, മാനസിക ആരോഗ്യത്തിനുള്ള ചില മരുന്നുകൾ, വേദനസംഹാരികൾ തുടങ്ങിയവയുടെ പാർശ്വഫലമായും മലബന്ധം ഉണ്ടാവാം.
ഈ പ്രശ്നം ഒഴിവാക്കാനായി ദിവസവും ധാരാളം വെള്ളം കുടിക്കുക, നാരുകൾ അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യം തുടങ്ങിയവയെല്ലാം മലശോധനയ്ക്ക് സഹായിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും ഒരു പരിധി വരെ മലബന്ധം പൂർണ്ണമായി അകറ്റുവാൻ സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.