മലയാളികൾ വളരെ ദൈവീകമായി കാണുന്ന ഒരു സസ്യമാണ് തുളസി. ഇതിന് ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. ആൻറി ഓക്സിഡൻറ്, ആൻറി ഫംഗൽ, ആൻറി സെപ്റ്റിക് എന്നീ ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. തുളസിയുടെ ഈ ഗുണങ്ങൾ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നവയാണ്. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തുളസി ഉപയോഗിച്ച് വരുന്നു.
ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുവാൻ ഇത് ഏറെ സഹായകമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡ് അസ്ഥികൾ, സന്ധികൾ, ടിഷ്യു എന്നിവയുടെ സ്ഥിരമായ തകരാറുകൾക്ക് കാരണമാകുന്നു. തുളസിയിൽ അടങ്ങിയിരിക്കുന്ന ഡൈ യൂറിറ്റിക് ഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു. വൃക്കയിലെ കല്ലുകൾ ഇല്ലാതാക്കാനും ഇത് സഹായകമാകുന്നു.
ഇന്ന് പലരിലും കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളായ സമ്മർദ്ദവും വിഷാദവും അകറ്റാൻ തുളസിക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തുളസി ഇലകൾ രാവിലെ വെറും വയറ്റിൽ ചവച്ചു കഴിക്കുന്നത് നല്ല ഫലം ലഭിക്കുന്നതിന് കാരണമാകുന്നു. ഭക്ഷണത്തിലും ചായയിലും ഇവ ചേർക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കുവാൻ ഏറ്റവും നല്ലൊരു പരിഹാരം കൂടിയാണിത്.
ദിവസവും മൂന്നോ നാലോ തുളസിയില കഴിക്കുന്നത് പ്രമേഹം തടയാൻ സഹായിക്കുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗുണവും ഇതിനുണ്ട്. ചുമ തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായും തുളസി ഉപയോഗിക്കുന്നു .തുളസി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറിക്കിട്ടും. ഒരു മാറുവാനായി തുളസിയില അരച്ചു പുരട്ടിയാൽ മതി. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.