മുടി വേര് മുതൽ കറുപ്പിക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്, ഉറപ്പായും റിസൾട്ട് കിട്ടും…

ഇന്നത്തെ തലമുറ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു. ചർമ്മത്തിന്റെ സൗന്ദര്യവും മുടിയുടെ സൗന്ദര്യവും ഒരുപോലെ ഉത്തിണങ്ങിയതാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം. അതുകൊണ്ടുതന്നെ മുടിയുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടിയിലെ നര. പ്രായത്തിന്റെ ലക്ഷണമായി കണക്കാക്കിയിരുന്ന നര ഇന്ന് ചെറുപ്പക്കാർക്കിടയിലും കണ്ടുവരുന്നു.

ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങളാണ് ഇതിന് കാരണമായി മാറുന്നത്. പോഷകക്കുറവ്, കെമിക്കലുകൾ അടങ്ങിയ ചില ഉൽപ്പന്നങ്ങളുടെ ഉപയോഗം, സമ്മർദ്ദം, ടെൻഷൻ തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു. മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും പ്രകൃതിദത്ത രീതികളാണ് ഏറ്റവും ഉത്തമം. നാച്ചുറൽ ആയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുവാൻ സാധിക്കും.

വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഡൈ നമുക്ക് പരിചയപ്പെടാം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതു കൊണ്ട് തന്നെ ഇത് ഏത് പ്രായക്കാർക്കും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനായി ഒരു സവാള അല്പം വെള്ളം ചേർത്ത് അരച്ച് അതിൻറെ നീര് പിഴിഞ്ഞെടുക്കുക. അതിലേക്ക് ഉണക്ക നെല്ലിക്ക പൊടിയും നീലയമ്പരി പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു മണിക്കൂർ സമയം യോജിക്കുവാൻ അനുവദിച്ചതിനു ശേഷം എണ്ണമയമില്ലാത്ത മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയിലും മുടിയിഴകളിലും നല്ലവണ്ണം തേക്കണം, കുറച്ച് സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. കുറച്ചു പ്രാവശ്യം ഇത് ചെയ്തു കഴിഞ്ഞാൽ മാറ്റം വളരെ വ്യക്തമായി മനസ്സിലാക്കാം. ഇത് ചെയ്യേണ്ട രീതി വ്യക്തമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.