ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കാലുകളിലൂടെയുള്ള ഞരമ്പുകൾ യഥാസ്ഥാനത്ത് നിന്ന് മാറിക്കൊണ്ട് അതിൽ അശുദ്ധ രക്തം കെട്ടിക്കിടന്ന് വീർത്തു വലുതാവുന്ന ഒരു അവസ്ഥയാണിത്. സിരകളിലൂടെയുള്ള രക്തചങ്കരമണത്തിൽ തടസ്സം ഉണ്ടാവുന്നത് മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
നമ്മുടെ ശരീരത്തെ മുഴുവനായും താങ്ങിനിർത്തുന്ന ഒന്നാണ് കാലുകൾ. കാലുകളിലൂടെയുള്ള സിരകളിൽ പല കാരണങ്ങൾ കൊണ്ട് ബലക്ഷയം ഉണ്ടാവുന്നു അതുമൂലം ഇവ ചുരുങ്ങി കൊണ്ട് ദുർബലമാവുകയും ചെയ്യുന്നു. ഈ ഭാഗത്തെ തിരകളിലൂടെയുള്ള രക്തയോട്ടം നിൽക്കുകയോ അല്ലെങ്കിൽ വിപരീത രീതിയിൽ പിന്നോട്ട് ഒഴുകുകയോ ചെയ്യുമ്പോൾ ഇത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.
അതാണ് വെരിക്കോസ് വെയിനിന് കാരണമായി മാറുന്നത്. ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏത് ഭാഗങ്ങളിലും ഈ പ്രശ്നം ഉണ്ടാവാം. ഇത് തടയുന്നതിന് ഏറ്റവും നല്ല മാർഗ്ഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക. ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുക, അമിതഭാരം കുറയ്ക്കുക.
പതിവായി വ്യായാമം ചെയ്യുക തുടങ്ങിയവയിലൂടെ ഒരു പരിധി വരെ ഈ രോഗം വരാതെ രക്ഷപ്പെടാൻ സാധിക്കും. വെരിക്കോസ് വെയിനുകളുടെ അപകട സാധ്യത വർദ്ധിപ്പിക്കുന്നതിന് പിന്നിൽ നിരവധി ഘടകങ്ങൾ വേറെയും ഉണ്ട്. പ്രായം, പാരമ്പര്യം, അമിതവണ്ണം, ചലനത്തിന്റെ അഭാവം, ഗർഭധാരണം തുടങ്ങിയവയെല്ലാം ചില കാരണങ്ങളാണ്. ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.