പ്രായഭേദമന്യേ പലരും നേരിടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കൊണ്ടുള്ള ബുദ്ധിമുട്ട്. നിസ്സാരക്കാരനാണെങ്കിലും ഇത് നൽകുന്ന ടെൻഷൻ വളരെ വലുതാണ്. അസഹ്യമായ ചൊറിച്ചിൽ, മുടികൊഴിച്ചിൽ തുടങ്ങിയവയാണ് കാരൻറെ പ്രധാന ലക്ഷണം. തലയോട്ടിയിൽ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടികൊഴിച്ചിലിന് ഒപ്പം തന്നെ മുടിയുടെ വളർച്ചയെ തടയുന്ന ഒന്നാണ് താരൻ.
തലയിലെ ചൊറിച്ചിൽ, വെളുത്ത പൊടികൾ ഇവയെല്ലാം താരനെ സൂചിപ്പിക്കുന്നു. ചൊറിയുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകളിലൂടെ അണുബാധ ഉണ്ടാവുകയും പഴുപ്പ് വരാനുള്ള സാധ്യത കൂടുതലുമാണ്. താരൻ പൂർണ്ണമായും അകറ്റുന്നതിന് വീട്ടിൽ തന്നെ ചില ഒറ്റമൂലികൾ പരീക്ഷിക്കാവുന്നതാണ്. നമുക്ക് ചുറ്റും സുലഭമായി ലഭിക്കുന്ന മുരിങ്ങയുടെ ഇല നന്നായി കഴുകി വൃത്തിയാക്കി കഞ്ഞിവെള്ളം ചേർത്ത് അരച്ചെടുക്കുക.
മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് കഞ്ഞിവെള്ളം. ഈ അരച്ചെടുത്ത മുരിങ്ങയില അരിക്കുക, അതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ചൊറിച്ചിൽ മാറാനും താരൻ അകറ്റാനും ഏറ്റവും ഉത്തമമായ ഒന്നാണ് ചെറുനാരങ്ങ. ഇവ നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തു കൊടുക്കുക.
ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് കുറച്ചു സമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഒരു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുമ്പോൾ താരൻ പൂർണമായും അകറ്റാൻ സാധിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.