നമുക്ക് സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. തൊടിയിലും പറമ്പുകളിലും ഈ മരം സാധാരണയായി കണ്ടുവരുന്നു. പേരയ്ക്ക കഴിക്കാൻ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമാണ് എന്നാൽ അതിൻറെ ഗുണങ്ങൾ അറിഞ്ഞിട്ടില്ല പലരും ഇത് കഴിക്കുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി ടൂ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിങ്ങനെ പല പോഷകങ്ങളാലും സമ്പന്നമാണ് പേരയ്ക്ക.
ദിവസവും ഒരു പേരക്ക കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ആരെയും ഞെട്ടിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും വിറ്റാമിൻ സിയും രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് തടയുന്നതിനും സഹായിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാൻ പേരക്ക വളരെയധികം സഹായകമാണ്. വിറ്റാമിൻ എയുടെ അഭാവം മൂലം ഉണ്ടാകുന്ന നിശാന്തത.
എന്ന പ്രശ്നം തടയുന്നതിന് പേരക്ക വളരെയധികം ഗുണം ചെയ്യുന്നു. കാഴ്ചക്കുറവ് പരിഹരിക്കാനും കണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറ്റവും നല്ലതാണ്. ഓറഞ്ച് അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധകളിൽ നിന്ന് രോഗകാരികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുവാനും.
കണ്ണിൻറെ ആരോഗ്യത്തെ നിലനിർത്താനും ഇത് ഏറെ ഗുണം ചെയ്യുന്നു. ഇതിലെ ആൻറി ഓക്സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിന് സഹായകമാണ്. ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി അകറ്റാനും പേരക്ക വളരെയധികം സഹായകമാണ്. നിങ്ങൾ ഇത് കഴിക്കുന്നത് കുഞ്ഞിൻറെ ആരോഗ്യത്തിനും നാഡീവ്യൂഹം വികസിപ്പിക്കുന്നതിനും സഹായിക്കും.