നമ്മുടെ വീട്ടുമുറ്റത്തും പറമ്പുകളിലും കാണുന്ന ദശപുഷ്പങ്ങളിൽ ഒരു സസ്യമാണ് മുക്കുറ്റി. നിലം തെങ്ങ്, ജലപുഷ്പം, തീന്താനഴി, ലജ്ജാലു എന്നിങ്ങനെ പല പേരിലും മുക്കുറ്റി കേരളത്തിൽ അറിയപ്പെടുന്നു. ഈ സസ്യത്തിന് ഒരു വർഷമാണ് ആയുസ്സ്. വിത്തുകൾ മണ്ണിൽ വീണ് മഴപെയ്യുമ്പോൾ മുളയ്ക്കുന്നു. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നത് വളരെ ഐശ്വര്യപൂർവ്വമായി കണക്കാക്കുന്നു.
ഇതിൻറെ പിന്നിലെ ശാസ്ത്രീയ വശം ഇതാണ്. കുറി അരച്ചു തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ് ഇവിടെ മുക്കുറ്റിയുടെ കുറി തൊട്ടാൽ ആ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ ഏറെ ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ദൈവികമായി കാണുന്ന ഈ സസ്യത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ആയുർവേദ പ്രകാരം ത്രിദോഷങ്ങളായ കഫം പിത്തം വാദം എന്നീ രോഗങ്ങൾക്ക് വളരെ ഫലപ്രദമാണ്.
മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം തടയാൻ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ ഗുണം ചെയ്യുന്നു. മുക്കുറ്റി അരച്ച് അതിന്റെ നീര് മുറിവിൽ പുരട്ടിയാൽ വളരെ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങി കിട്ടും. മുക്കുറ്റി സമൂലം അരച്ച് അതിൻറെ നീര് കുടിച്ചാൽ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യുന്നു.
മുക്കുറ്റിയും നെല്ലിക്കയും കറിവേപ്പിലയും അരച്ച് ജ്യൂസ് രൂപത്തിൽ ആക്കി കുടിച്ചാൽ മലശോധന ഉണ്ടാവുകയും വയറ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറുന്നു. പ്രസവാനന്തരം സ്ത്രീയുടെ ആരോഗ്യത്തിനായി മുക്കുറ്റിയുടെ ഇലയും ശർക്കരയും പച്ചരിയും ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിച്ചാൽ മതി. ഇതിൻറെ മറ്റു ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.